/indian-express-malayalam/media/media_files/2026/01/02/manju-warrier-1-2026-01-02-20-02-55.jpg)
ബൈക്കിൽ ചുറ്റികറങ്ങാൻ ഏറെ ഇഷ്ടമുള്ള ആളാണ് നടി മഞ്ജു വാര്യർ. ഒരു ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്ക് തന്നെ മഞ്ജു സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ, ബൈക്കിൽ നഗരം ചുറ്റുന്ന മഞ്ജുവിന്റെ വീഡിയോ ആണ് ശ്രദ്ധ കവരുന്നത്.
Also Read: 25 വർഷത്തെ ദാമ്പത്യം അവസാനിച്ചു; ഞാനും സിന്ധുവും വേർപിരിഞ്ഞു: വെളിപ്പെടുത്തി മനു വർമ
ധനുഷ് കോടിയിലൂടെയാണ് മഞ്ജുവിന്റെ സ്റ്റൈലൻ റൈഡ്. ഇരുന്നും നിന്നുമൊക്കെ ബൈക്ക് ഓടിക്കുന്ന മഞ്ജുവിനെ വീഡിയോയിൽ കാണാം.
അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്ക് ഏകദേശം 28 ലക്ഷം രൂപ മുടക്കിയാണ് മഞ്ജു സ്വന്തമാക്കിയത്.
Also Read: റിലേഷൻഷിപ്പ് തകർന്നു, ചതിക്കപ്പെട്ടു, ഒറ്റയ്ക്കായി: നഷ്ടങ്ങളെ കുറിച്ച് മനസ്സുതുറന്ന് വർഷ രമേശ്
തമിഴ് സൂപ്പര്‍താരം അജിത്ത് കുമാര്‍ ലഡാക്കിലേക്ക് നടത്തിയ 2500 കി.മീ. ലഡാക്ക് ബൈക്ക് ട്രിപ്പില്‍ മഞ്ജുവും ഒപ്പമുണ്ടായിരുന്നു. ഈ യാത്രയ്ക്ക് ശേഷമാണ് സ്വന്തമായി ബൈക്ക് ഓടിക്കണമെന്ന ആഗ്രഹം തോന്നിയെന്ന് മഞ്ജു വാര്യർ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. അതിനു ശേഷമാണ് ബൈക്ക് ഓടിക്കാനുള്ള ലൈസൻസ് മഞ്ജു നേടിയെടുത്തതും.
Also Read: ഈ പത്താം ക്ലാസ്സുകാരി ഇന്ന് നമുക്കെല്ലാം സുപരിചിത; ആളെ മനസ്സിലായോ?
ജര്‍മ്മന്‍ ആഡംബര ഇരുചക്ര വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു മോട്ടറാഡ് ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ്, ആര്‍ 1250 ജിഎസ് അഡ്വഞ്ചര്‍ എന്നീ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. യഥാക്രമം 20.45 ലക്ഷം രൂപയിലും 22.40 ലക്ഷം രൂപയിലുമാണ് ഇന്ത്യ എക്സ് ഷോറൂം വില ആരംഭിക്കുന്നത്.
Also Read: ഇനിയും വളരാൻ അനുവദിക്കരുതെന്ന് ടൊവിനോ, മുട്ട വയ്‌ക്കേണ്ടി വരുമെന്ന് നസ്‌ലിൻ, സംവിധാനം ചെയ്യാൻ പൊക്കൂടെ എന്ന് സന്ദീപ്; യൂത്തന്മാരെ 'വിറപ്പിച്ച്' ബേസിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us