scorecardresearch

ഞാന്‍ ആഗ്രഹിക്കുന്നതും ഒടുവില്‍ സംഭവിക്കുന്നതും: മഞ്ജു വാര്യരുടെ 'ക്യൂട്ട്' ഇന്‍സ്റ്റാഗ്രാം പോസ്റ്റ്‌

കാറ്റില്‍ മുടി പറക്കുന്നതിന്റെ രണ്ടു വ്യത്യസ്ഥ ചിത്രങ്ങളാണ് മഞ്ജു പോസ്റ്റില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്

കാറ്റില്‍ മുടി പറക്കുന്നതിന്റെ രണ്ടു വ്യത്യസ്ഥ ചിത്രങ്ങളാണ് മഞ്ജു പോസ്റ്റില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്

author-image
Entertainment Desk
New Update
manju warrier, manju warrier photos, manju warrier age, manju warrier instagram, മഞ്ജു വാര്യര്‍, മഞ്ജു വാര്യര്‍ ഫോട്ടോ, മഞ്ജു വാര്യര്‍ ചിത്രങ്ങള്‍, മഞ്ജു വാര്യര്‍ മകള്‍

'എന്റെ മുടിയിഴകള്‍ കാറ്റില്‍ ഇങ്ങനെ പാറിപ്പറക്കണം എന്നാണു എന്റെ ആഗ്രഹം. എന്നാല്‍ ശരിക്കും സംഭവിക്കുന്നത് ഇതാണ്,' രണ്ടു ചിത്രങ്ങള്‍ പങ്കു വച്ച് കൊണ്ട് മഞ്ജു വാര്യര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചതാണ് ഈ വാക്കുകള്‍. കാറ്റില്‍ മുടി പറക്കുന്നതിന്റെ രണ്ടു വ്യത്യസ്ഥ ചിത്രങ്ങളാണ് മഞ്ജു പോസ്റ്റില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

Advertisment

ഇന്‍സ്റ്റാഗ്രാമില്‍ അത്ര കണ്ടു സജീവയല്ലെങ്കിലും ഇടയ്ക്കിടെ ഇത്തരത്തില്‍ സ്വയം ട്രോളി മഞ്ജു ഇടുന്ന ചില പോസ്റ്റുകള്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്.

View this post on Instagram

1.How I want to look with my hair blowing in the wind... 2. How I actually look !!!

A post shared by Manju Warrier (@manju.warrier) on

റോഷന്‍ ആണ്ട്രൂസ് സംവിധാനം ചെയ്യുന്ന 'പ്രതി പൂവന്‍കോഴി' എന്ന ചിത്രത്തിലാണ് മഞ്ജു ഇപ്പോള്‍ അഭിനയിച്ചു വരുന്നത്.  ഉണ്ണി ആര്‍ എഴുതുന്ന ചിത്രം ഇപ്പോള്‍ കോട്ടയം പരിസരങ്ങളില്‍ ചിത്രീകരണം പുരോഗമിക്കുന്നു.  മഞ്ജു വാര്യര്‍ ഒരു കടയിലെ സേല്‍സ് ഗേള്‍ ആയി എത്തുന്ന ചിത്രത്തില്‍ അനുശ്രീയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Advertisment

ഇത് കൂടാതെ സനല്‍ കുമാര്‍ ശശിധരന്റെ 'കയറ്റം' എന്ന ചിത്രത്തിലും മഞ്ജു അഭിനയിക്കുന്നുണ്ട്.  മഞ്ജു വാര്യര്‍ തന്നെയാണ് 'കയറ്റം' എന്ന ചിത്രം നിര്‍മ്മിക്കുന്നതും.  ഇതിന്റെ ചിത്രീകരണത്തിനിടയില്‍ ഹിമാചല്‍ പ്രദേശിലെ ചത്രു എന്നയിടത്തു മഞ്ജു ഉള്‍പ്പടെയുള്ള അണിയറപ്രവര്‍ത്തകര്‍ വെള്ളപ്പൊക്കത്തില്‍ പെട്ട് പോയിരുന്നതു വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

മഞ്ജു വാര്യര്‍ ആദ്യമായി തമിഴില്‍ എത്തുന്ന അസുരന്‍ എന്ന ചിത്രമാണ് മഞ്ജുവിന്റെ അടുത്ത റിലീസ്. ധനുഷ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വെട്രിമാരന്‍ ആണ്.

Read Here: മഞ്ജു വാര്യരും ധനുഷും പിന്നെ വെട്രിമാരനും; ഞെട്ടിച്ച് അസുരന്‍ ട്രെയിലര്‍

Manju Warrier Instagram Photo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: