Latest News

നിർധനരായ വിദ്യാർഥികൾക്ക് സഹായവുമായി മഞ്ജുവും ടൊവിനോയും

ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്കുള്ള പഠന സാമഗികളുടെ വിതരണത്തിലേക്ക് 10 ടാബ്‌ലറ്റുകൾ അല്ലെങ്കിൽ ടിവി നൽകാമെന്നാണ് ടൊവിനോ വാഗ്ദാനം ചെയ്തിരിക്കുന്നത്

Manju Warrier, മഞ്ജു വാര്യർ, Tovino Thomas, ടൊവിനോ തോമസ്, TN Prathapan, ടി.എൻ പ്രതാപൻ, Student Suicide, വിദ്യാർഥിനിയുടെ ആത്മഹത്യ, Online Class, ഓൺലെെൻ ക്ലാസ്, Kerala Model, കേരള മോഡൽ , IE Malayalam, ഐഇ മലയാളം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍‌ സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷം നടത്തി വരുന്ന ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ആവശ്യമായ സാങ്കേതിക സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് താങ്ങായി ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസും മഞ്ജു വാര്യരും. തൃശൂർ എംപി ടി.എൻ പ്രതാപനാണ് ഇക്കാര്യം അറിയിച്ചത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത മലപ്പുറം വളാഞ്ചേരി സ്വദേശി ദേവിക കേരള മനസാക്ഷിയെ ഏറെ വേദനിപ്പിച്ചിരുന്നു.

Read More: ഞാൻ പോകുന്നു; വിദ്യാർഥിനിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി, പഠിക്കാൻ മിടുക്കിയായിരുന്നെന്ന് അധ്യാപിക

“എന്റെ പ്രിയ സഹോദരൻ മലയാളത്തിന്റെ പ്രിയ നടൻ ടോവിനോ, പിന്നോക്കം നിൽക്കുന്ന ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്കുള്ള പഠന സാമഗ്രികളുടെ വിതരണത്തിലേക്ക് 10 ടാബ്‌ലറ്റുകൾ അല്ലെങ്കിൽ ടിവി നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. നന്ദി ടോവി.. ഞങ്ങളോട് ചേർന്ന് നിന്നതിന്… മലയാളിയുടെ മനസ്സറിഞ്ഞതിന്..,” ടി.എൻ പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഓൺലൈൻ പഠന സൗകര്യമില്ലാത്ത പട്ടിക വർഗ്ഗ സങ്കേതങ്ങളിലെ വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കുവാൻ തയ്യാറാക്കിയിരിക്കുന്ന ‘അതിജീവനം എം.പീസ്സ് എഡ്യുകെയർ’ പദ്ധതിയില്‍ മഞ്ജു വാര്യരും പങ്കാളിയായി എന്നും ടി.എൻ പ്രതാപന്‍ പറഞ്ഞു.

ഓൺലൈൻ പഠന സൗകര്യമില്ലാത്ത തൃശൂർ പാർലിമെന്റ് മണ്ഡലത്തിലെ ഓരോ പട്ടികജാതി കോളനികളിലെയും വിദ്യാർഥികൾക്ക് ടെലിവിഷൻ, ടാബ്‌ലെറ്റ്, ഇന്റർനെറ്റ്‌, കേബിൾ കണക്ഷൻ തുടങ്ങിയ സൗകര്യങ്ങൾ ഉടൻ തയ്യാറാക്കുമെന്ന് ടിഎൻ പ്രതാപൻ കഴിഞ്ഞ ദിവസം അറിയിക്കുകയും ഇതിനായി തന്റെ ഈ മാസത്തെ ശമ്പളം താൻ നീക്കി വെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Read More: ഇന്നത്തെ സിനിമാ വിശേഷങ്ങള്‍

മറ്റുള്ളവർ കഴിയാവുന്ന രീതിയിൽ പുതിയതോ പഴയതോ ആയ ടിവികൾ, ടാബ്‌ലറ്റുകൾ, കംപ്യൂട്ടറുകൾ എന്നിവ എംപി ഓഫീസുമായി ബന്ധപ്പെട്ട് നൽകുകയാണെങ്കിൽ താൻ അത് അർഹതപ്പെട്ട കൈകളിൽ എത്തിച്ചു നൽകുമെന്നും, സന്നദ്ധരായിട്ടുള്ളവർ എംപി ഓഫീസിൽ വിളിച്ചു അറിയിച്ചാൽ തങ്ങളുടെ പ്രതിനിധികൾ നേരിട്ട് വന്നു ശേഖരിക്കുമെന്നും പ്രതാപൻ പറഞ്ഞു.

ജൂൺ ഒന്നിനാണ് സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്. ഇതിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാൽ ദേവികയ്ക്ക് വലിയ സങ്കടമുണ്ടായിരുന്നതായും തങ്ങളോട് ഇക്കാര്യം പറഞ്ഞിരുന്നെന്നും മാതാപിതാക്കൾ ആരോപിച്ചിരുന്നു. വിദ്യാർഥിനിയുടെ ആത്മഹത്യ കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തി. ‘ഞാൻ പോകുന്നു’ എന്ന ഒറ്റവരിയാണ് ആത്മഹത്യ കുറിപ്പിൽ എഴുതിയിട്ടുള്ളത്. പെൺകുട്ടി പഠിക്കാൻ മിടുക്കിയായിരുന്നു എന്നും ഓൺലെെൻ വിദ്യാഭ്യാസത്തിനായുള്ള സൗകര്യമൊരുക്കാൻ നടപടികൾ സ്വീകരിച്ചിരുന്നതായും ദേവികയുടെ അധ്യാപിക വെളിപ്പെടുത്തി.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Manju warrier tovino thomas help students for online classes

Next Story
എന്റെ പ്രിയപ്പെട്ടവൾ; ആലിയയ്‌ക്കൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ ചിത്രം പങ്കുവച്ച് ഷഹീൻAlia Bhatt, ആലിയ ഭട്ട്, Shaheen Bhatt, ഷഹീൻ ഭട്ട്, Alia Bhatt cries, പൊട്ടിക്കരഞ്ഞ് ആലിയ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express
X