scorecardresearch
Latest News

ഈ യാത്ര മറക്കാനാവില്ല; ചിൽ മൂഡിൽ താരങ്ങൾ

താരങ്ങളുടെ ജെറുസലേം യാത്രാചിത്രങ്ങൾ

ഈ യാത്ര മറക്കാനാവില്ല; ചിൽ മൂഡിൽ താരങ്ങൾ

ഡിസംബർ മിസ്റ്റ് എന്ന പരിപാടിയിൽ പങ്കെടുക്കാൻ മലയാളത്തിൽ നിന്നും താരങ്ങളുടെ ഒരു സംഘം തന്നെ അടുത്തിടെ ജെറുസലേമിൽ എത്തിയിരുന്നു. നടി മഞ്ജു വാര്യർ, ടൊവിനോ തോമസ്, അനു സിതാര, സരയു, റെബേക്ക സന്തോഷ്, നീരജ് മാധവ്, ഗായകൻ വിജയ് യേശുദാസ്, നിത്യമാമൻ, അവതാരകൻ മിഥുൻ രമേഷ് എന്നിവരെല്ലാം ഈ സംഘത്തിലുണ്ടായിരുന്നു.

ജീവിതത്തിലെ മറക്കാനാവാത്തൊരു യാത്രയായിരുന്നു ഈ ജറുസലേം ട്രിപ്പ് എന്നാണ് നടൻ നീരജ് മാധവ് പറയുന്നത്. യാത്രയ്ക്കിടയിൽ പകർത്തിയ ഏതാനും ചിത്രങ്ങളും നീരജ് ഷെയർ ചെയ്തിട്ടുണ്ട്.

യാത്രയ്ക്കിടയിൽ ബത്ലഹേം വീഥികളിൽ ചുറ്റികറങ്ങുന്ന മഞ്ജുവിന്റെ ഒരു വീഡിയോയും ശ്രദ്ധ നേടിയിരുന്നു.

അജിത്തിനൊപ്പം എത്തുന്ന ‘തുനിവ്’ എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോൾ മഞ്ജു. അജിത്-എച്ച് വിനോദ് കൂട്ടുകെട്ടിൽ കോളിവുഡിൽ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് ‘തുനിവ്’. വലിമൈ, ബോളിവുഡ് ചിത്രം പിങ്കിന്റെ റീമേക്കായ നേർക്കൊണ്ട പാർവൈ എന്നിവയാണ് അജിത്-വിനോദ് കൂട്ടുക്കെട്ടിൽ പിറന്ന മറ്റു ചിത്രങ്ങൾ. സീ സ്റ്റുഡിയോസും ബോണി കപൂറിന്റെ ബെയ് വ്യൂ പ്രോജക്ടും ചേർന്നാണ് ‘തുനിവ്’ നിർമിക്കുന്നത്. ‘ആയിഷ’,’വെള്ളരിപട്ടണം’ എന്നിവയാണ് മഞ്ജുവിന്റെ മറ്റു പുതിയ ചിത്രങ്ങൾ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Manju warrier tovino thomas christmas program in israel december mist photos

Best of Express