scorecardresearch

Manju Warrier in Asuran: മഞ്ജു വാര്യര്‍ തമിഴിലേക്ക്: വെട്രിമാരന്റെ 'അസുരനി'ല്‍ ധനുഷിന്റെ നായികയാവും

Manju Warrier to Cast in Dhanush Starrer Tamil Movie 'Asuran': ആദ്യ തമിഴ് സിനിമയുടെ 'എക്സൈറ്റ്മെന്‍'റിലാണ് താന്‍ എന്ന് ധനുഷിനും വെട്രിമാരനും നന്ദി അറിയിച്ചു കൊണ്ട് മഞ്ജു പറഞ്ഞു

Manju Warrier to Cast in Dhanush Starrer Tamil Movie 'Asuran': ആദ്യ തമിഴ് സിനിമയുടെ 'എക്സൈറ്റ്മെന്‍'റിലാണ് താന്‍ എന്ന് ധനുഷിനും വെട്രിമാരനും നന്ദി അറിയിച്ചു കൊണ്ട് മഞ്ജു പറഞ്ഞു

author-image
Entertainment Desk
New Update
Manju Warrier in Asuran: മഞ്ജു വാര്യര്‍ തമിഴിലേക്ക്: വെട്രിമാരന്റെ 'അസുരനി'ല്‍ ധനുഷിന്റെ നായികയാവും

Manju Warrier to Make First Tamil Debut in 'Asuran': മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യര്‍ തമിഴിലേക്ക്.  വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന 'അസുരന്‍' എന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായിട്ടാണ് മഞ്ജു തമിഴ് സിനിമയിലേക്ക് ചുവടു വയ്ക്കുന്നത്.  നായകന്‍ ധനുഷ് ആണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.  പിന്നീട് മഞ്ജു ഫേസ്ബുക്കില്‍ ഈ വിവരം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

Advertisment

Read More: വെട്രിമാരന്റെ 'ആണ്‍' സിനിമകളിലേക്ക് മഞ്ജു വാര്യര്‍ കയറിച്ചെല്ലുമ്പോള്‍

"എവർഗ്രീൻ മഞ്ജുവാര്യർ അസുരനിൽ പ്രധാന വേഷത്തിലെത്തുന്നു. മഞ്ജുവെന്ന അത്ഭുതപ്പെടുത്തുന്ന പ്രതിഭയിൽ നിന്നും പഠിക്കാനും സ്ക്രീൻ പങ്കുവെയ്ക്കാനുമായി ആവേശത്തോടെ കാത്തിരിക്കുന്നു," എന്നാണ് ധനുഷ് ട്വിറ്ററിൽ കുറിച്ചത്.

Advertisment

'വട ചെന്നൈ'യുടെ പ്രമോഷൻ പരിപാടിയ്ക്കിടെയാണ് വെട്രിമാരനൊപ്പം 'അസുരൻ' എന്ന പുതിയ ചിത്രത്തിൽ കൈകോർക്കുന്ന കാര്യം ധനുഷ് അനൗൺസ് ചെയ്തത്. ജനുവരി 26 ഓടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ധനുഷ് പറയുന്നു. തമിഴ് നോവലായ 'വേട്ക്കൈ' എന്ന തമിഴ് നോവലിന്റെ സിനിമാ ആവിഷ്കാരമാണ് 'അസുരൻ' എന്നു റിപ്പോർട്ടുകളുണ്ട്. എന്നാൽ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അടുത്തിടെ റിലീസ് ചെയ്തിരുന്നു. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താനു ആണ് ചിത്രം നിർമ്മിക്കുന്നത്.

Read more: തന്റെ സിനിമകളില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ അഭാവമുണ്ടോ?: വെട്രിമാരന്‍ അഭിമുഖം

ചിത്രത്തിന്റെ ഈണമൊരുക്കുന്നത് കമ്പോസറായ ജി വി പ്രകാശാണ്. ധനുഷിനും വെട്രിമാരനുമൊപ്പം നാലാമത്തെ തവണയാണ് ജി വി പ്രകാശ് അസോസിയേറ്റ് ചെയ്യുന്നത്. ധനുഷും വെട്രിമാരനും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും 'അസുരനു'ണ്ട്. ഇരുവരും ഒന്നിച്ച 'പൊല്ലാതവൻ', 'ആടുകളം', 'വിസാരണൈ', 'വടചെന്നൈ' എന്നിവയെല്ലാം ബോക്സ് ഒാഫീസിൽ വിജയം നേടുന്നതിനൊപ്പം തന്നെ നിരൂപക പ്രശംസയും നേടിയ ചിത്രങ്ങളായിരുന്നു.

"ധനുഷ് ഇല്ലായിരുന്നുവെങ്കിൽ, പത്തു വർഷത്തെ എന്റെ സിനിമാ യാത്ര ഇത്ര എളുപ്പമായിരിക്കുമെന്ന് ഞാൻ കരുതുന്നില്ല. ജനങ്ങളാല്‍ സ്വീകരിക്കപ്പെട്ടതും നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയതുമായ ചിത്രങ്ങൾ ചെയ്യാൻ സാധിച്ചത്, ധനുഷ് ഒരാൾ കാരണമാണ്," ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ധനുഷിനെ കുറിച്ച് വെട്രിമാരൻ പറഞ്ഞതിങ്ങനെ.

Manju Warrier

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: