ദിലീപുമായുളള വിവാഹമോചനത്തിനുശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ മഞ്ജു വാര്യരുടെ വിവാഹ കഥകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ദിലീപ്-കാവ്യ മാധവൻ വിവാഹം കഴിഞ്ഞതോടെയാണ് മഞ്ജുവും ഉടൻ വിവാഹിതയാവുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. കോടീശ്വരനുമായുളള മഞ്ജുവിന്റെ വിവാഹം ഉടൻ നടക്കുമെന്നായിരുന്നു വാർത്തകൾ. തന്റെ വിവാഹത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളോട് വനിത മാഗസിന് നൽകിയ അഭിമുഖത്തിൽ മഞ്ജു പ്രതികരിച്ചിരിക്കുകയാണ്.

‘‘ചിലതൊക്കെ കാണാറുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്നു, കോടീശ്വരനുമായി വിവാഹം ഉടൻ, ചില സിനിമകളില്‍ നിന്നു പിന്‍മാറി. ഇത്തരം വാർത്തകൾക്ക് അവ അർഹിക്കുന്ന പ്രാധാന്യം മാത്രം കൊടുത്താൽ മതി. എഴുതുന്നവരുടെ മനോഗതം അനുസരിച്ച് ഓരോന്നു പടച്ചുവിടുകയാണ്. സത്യം അറിയാവുന്നതുകൊണ്ട് ഇതൊന്നും കണ്ടു ടെന്‍ഷനടിക്കാറില്ല. നമ്മളെന്തിനാണു പേടിക്കുന്നത്. ഇവയെ നേരിടാൻ ടെക്നിക്കുകളൊന്നുമില്ല, പറയുന്നവര്‍ എന്തും പറഞ്ഞോട്ടെ, ചിരിയോടെ തള്ളിക്കളയുക, പോസിറ്റീവായി ഇരിക്കുക. അവിടെയും ഇവിടെയും വരുന്ന വാര്‍ത്തകളൊന്നും ആരും വിശ്വസിക്കരുത്. എന്തെങ്കിലും പറയാനുണ്ടാകുമ്പോള്‍ നേരിട്ടോ ഫെയ്സ്ബുക് പേജിലൂടെയോ പറയും, അതാണെന്‍റെ പതിവ്. നിങ്ങളുമായി നേരിട്ട് വിശേഷങ്ങൾ പങ്കുവയ്ക്കുന്നതാണ് എനിക്ക് ഏറ്റവുമിഷ്ടം”- മഞ്ജു വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

1998 ഒക്ടോബര്‍ 20-നായിരുന്നു ദിലീപ്- മഞ്ജു വിവാഹം. പിന്നീട് 17 വര്‍ഷം നീണ്ടു നിന്ന ദാമ്പത്യം അവസാനിപ്പിച്ച് മഞ്ജു സിനിമയിലേക്ക് മടങ്ങിയെത്തി. മടങ്ങിവരവിൽ മഞ്ജുവിന് കൈനിറയെ ചിത്രങ്ങളാണ്. ഉദാഹരണം സുജാതയാണ് മഞ്ജുവിന്റെ ഉടൻ പുറത്തിറങ്ങുന്ന ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ