scorecardresearch
Latest News

‘എന്തൊരു കൂളാണ് നിങ്ങള്‍’ , ബൗളിങ്ങ് ഗെയ്‌മില്‍ തകര്‍ത്ത് മഞ്ജു വാര്യര്‍; വീഡിയോ

മഞ്ജു വാര്യര്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈയിലിലൂടെ വീഡിയോ പങ്കുവച്ചത്

‘എന്തൊരു കൂളാണ് നിങ്ങള്‍’ , ബൗളിങ്ങ് ഗെയ്‌മില്‍ തകര്‍ത്ത് മഞ്ജു വാര്യര്‍; വീഡിയോ

പുതിയ ചിത്രമായ ‘ ആയിഷ’ യുടെ ലോഞ്ചിനായി സൗദി അറോബ്യയില്‍ എത്തിയതാണ് മഞ്ജു വാര്യര്‍. ചിത്രത്തിലെ പ്രഭുദേവ കൊറിയോഗ്രാഫ് ചെയ്ത് മഞ്ജു നൃത്തം ചെയ്യുന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. സൗദിയിലെത്തിയ മഞ്ജു അവതാരകന്‍ മിഥുനൊപ്പം ബൗളിങ്ങ് ഗെയിം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

മഞ്ജു തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈയിലിലൂടെ വീഡിയോ പങ്കുവച്ചത്. ‘ എന്തൊരു കൂളാണ് മഞ്ജു നിങ്ങള്‍’ എന്നാണ് ആരാധകരുടെ കമന്റുകള്‍. വളരെ ആസ്വദിച്ചു ഗെയിം കളിക്കുന്ന മഞ്ജുവിനെ വീഡിയോയില്‍ കാണാനാകും. സന്തോഷത്തില്‍ ചെറിയ നൃത്ത ചുവടുകളും മഞ്ജു ചെയ്യുന്നുണ്ട്.

വലിയ സ്വീകരണമാണ് മഞ്ജുവിനു സൗദിയില്‍ ലഭിച്ചത്. ആമിര്‍ പാലയ്ക്കലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ആയിഷ’ യില്‍ മഞ്ജു വാര്യരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സക്കറിയ നിര്‍മ്മിക്കുന്ന ചിത്രത്തിനു തിരക്കഥ എഴുതിയിരിക്കുന്നത് ആസിഫ് കക്കോടിയാണ്. എം ജയചന്ദ്രനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Manju warrier shares video doing bowling game with rj mithun