കൈകൊടുത്ത് ചേർത്തു പിടിച്ച് മഞ്ജുവിനൊപ്പം ധനുഷും രൺവീറും

രൺവീർ മഞ്ജുവിന് കൈ കൊടുക്കുന്നു. ധനുഷ് മഞജുവിനെ ചേർത്ത് നിർത്തുന്നു. മൂവരും സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം

Manju Warrier, മഞ്ജു വാര്യർ, Tovino Thomas, ടൊവിനോ തോമസ്, Dhanush, ധനുഷ്, ranveer singh, രൺവീർ സിങ്, asuran, അസുരൻ, iemalayalam, ഐഇ മലയാളം

കഴിഞ്ഞദിവസം മഞ്ജു വാര്യർ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച വീഡിയോ കാണുന്നവരുടെ ഹൃദയം കവരുന്നതായിരുന്നു. കുറച്ച് പഴയ ഒരു അവാർഡ് പരിപാടിയുടെ വീഡിയോ ആണ് മഞ്ജു പങ്കുവച്ചത്. ഏഷ്യാ വിഷന്റെ അവാർഡും വാങ്ങി ഇറങ്ങി വരുന്ന മഞ്ജു ടൊവിനോയെ കണ്ട് സംസാരിച്ച് നേരെ ധനുഷിന്റേയും രൺവീർ സിങിന്റേയും അടുത്തേക്ക് നടന്നു വരുന്നത് കാണാം.

Read More: അരങ്ങേറ്റം 2010 ന് ശേഷമായിരുന്നുവെങ്കിലോ ? മഞ്ജുവിന്റെ മറുപടി ഇതാണ്

ധനുഷ് മഞ്ജുവിനെ കുറിച്ച് വാ തോരാതെ രൺവീറിനോട് പറയുന്നു. രൺവീർ മഞ്ജുവിന് കൈ കൊടുക്കുന്നു. ധനുഷ് മഞജുവിനെ ചേർത്ത് നിർത്തുന്നു. മൂവരും സംസാരിക്കുകയും ചിരിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ത്രോബാക്ക് വീഡിയോ എന്ന് പറഞ്ഞുകൊണ്ടാണ് മഞ്ജു വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Read Also: ബിഗ് ബോസിൽ നാടകീയ രംഗങ്ങൾ. പൊട്ടിക്കരഞ്ഞ് രാജിനി ചാണ്ടി, അതുകണ്ട് കരച്ചിലടക്കാൻ ആകാതെ എലീന. രാജിനി കരച്ചിൽ നിർത്തിയിട്ടും എലീന കരയുകയായിരുന്നു.

 

View this post on Instagram

 

That’s a beautiful throwback! Thank you for sharing this @shaneemz !

A post shared by Manju Warrier (@manju.warrier) on

മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിച്ച തമിഴ് ചിത്രം ‘അസുരനി’ല്‍ മഞ്ജുവിന്റെ നായകനായി എത്തിയത് ധനുഷായിരുന്നു. മലയാളേതര ഭാഷാ ചിത്രങ്ങളിലേക്കുള്ള മഞ്ജുവിന്റെ ആദ്യ ചുവടു വയ്പ്പായ ‘അസുരന്‍’ സംവിധാനം ചെയ്തത് വെട്രിമാരനും.

Read More: ശ്രുതി ഹാസനും കമൽ ഹാസനുമൊപ്പം മഞ്ജു വാര്യർ

ധനുഷ് എന്ന നടന്റെ വലിയൊരു ആരാധികയാണ് താനെന്ന് മഞ്ജു വാര്യർ അടുത്തിടെ പറഞ്ഞിരുന്നു. ‘അസുരൻ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു മഞ്ജുവിന്റെ വാക്കുകൾ. “ധനുഷ് മുൻപു തന്നെ നല്ലൊരു സുഹൃത്തായിരുന്നു, ഇപ്പോൾ എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകനുമാണ്. ഞാൻ ധനുഷിന്റെ ഒരു വലിയ ഫാനാണ്,” എന്നാണ് മഞ്ജു പറഞ്ഞത്.

Read More: നിങ്ങളൊരു അത്ഭുതമാണ്; മഞ്ജുവിനോട് ഐശ്വര്യ

അസുരൻ ഏറെ ശ്രദ്ധിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്തു. മഞ്ജുവിന്റേയും വളരെ ശക്തമായൊരു കഥാപാത്രമായിരുന്നു. ‘അസുരനി’ൽ ധനുഷിന്റെ ഭാര്യാവേഷത്തിലാണ് മഞ്ജു വാര്യർ എത്തിയമ്മ. പച്ചയെമ്മ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ‘വെക്കൈ’ എന്ന തമിഴ് നോവലിന്റെ സ്വതന്ത്രാവിഷ്‌കാരമാണ് ‘അസുരന്‍’. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താനു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Manju warrier shares throwback video with ranveer singh and dhanush

The moderation of comments is automated and not cleared manually by malayalam.indianexpress.com