scorecardresearch
Latest News

രുചിയുള്ള ഭക്ഷണവും നിറയെ തമാശകളും; ധ്യാൻ ഒരുക്കിയ വിരുന്നിന് നന്ദി പറഞ്ഞ് മഞ്ജു വാര്യർ

നടനും സംവിധായകനും മാത്രമല്ല ഒന്നാന്തരം ഷെഫ് കൂടിയാണ് ധ്യാൻ ശ്രീനിവാസനെന്ന് സാക്ഷ്യപ്പെടുത്തുകയാണ് മഞ്ജു

manju warrier, sreenivasan, ie mALAYALAM

കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് മഞ്ജു വാര്യർ. സിനിമാ തിരക്കുകൾക്കിടയിലും തന്നെ സ്നേഹിക്കുന്നവർക്കായി സമയം മാറ്റിവയ്ക്കാൻ മഞ്ജു മടി കാണിക്കാറില്ല. നടൻ ശ്രീനിവാസനും മകൻ ധ്യാനിനുമൊപ്പം ഉച്ച ഭക്ഷണം കഴിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കിടുകയാണ് മഞ്ജു വാര്യർ.

നടനും സംവിധായകനും മാത്രമല്ല ഒന്നാന്തരം ഷെഫ് കൂടിയാണ് ധ്യാൻ ശ്രീനിവാസനെന്നാണ് മഞ്ജു സാക്ഷ്യപ്പെടുത്തുന്നത്.

Read more: നിന്റെ ഏടത്തിയമ്മയായി മീര ജാസ്മിൻ വരുന്നതിൽ എന്തേലും ബുദ്ധിമുട്ടുണ്ടോ?; ധ്യാനിനോട് വിനീത്

“സന്തോഷമെന്നത് നന്നായി പാചകം ചെയ്യുന്ന സുഹൃത്തുക്കൾ ഉണ്ടായിരിക്കുക എന്നതാണ്, എക്കാലത്തെയും പ്രിയപ്പെട്ടവരോടൊപ്പം ഭക്ഷണം കഴിക്കുക എന്നതും. വയറുനിറയെ കഴിക്കാൻ രുചിയുള്ള ഭക്ഷണവും വയറുവേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും! പിന്നെന്ത് വേണ്ടൂ! ശ്രീനിയേട്ടനും ഷെഫ് ധ്യാനിനും നന്ദി,” മഞ്ജു കുറിക്കുന്നു.

ധ്യാൻ ശ്രീനിവാസനാണ് മഞ്ജുവിനായി ഉച്ചഭക്ഷണം തയ്യാറാക്കിയത്. ധ്യാനിനോട് കൈകൂപ്പി നന്ദി പറയുന്ന ചിത്രവും മഞ്ജു പങ്കുവച്ചിട്ടുണ്ട്. മഞ്ജുവിന് സമീപത്തായി ശ്രീനിവാസനുമുണ്ട്.

ധനില്‍ ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 9 എം.എമ്മിൽ മഞ്ജു വാര്യരും ധ്യാന്‍ ശ്രീനിവാസനും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റ കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. സണ്ണി വെയ്ന്‍, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തിലുണ്ട്.

Read More: ചേട്ടനൊപ്പം സൈക്കിളിൽ കറങ്ങി മഞ്ജു വാര്യർ; വീഡിയോ വൈറൽ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Manju warrier shares photo with sreenivasan