Latest News
UEFA EURO 2020: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സ്
സംസ്ഥാനത്ത് ലോക്ക്ഡൗണ് ഇളവുകള്‍ നാളെ മുതല്‍
സംസ്ഥാനത്ത് മഴ ശക്തം; ജലനിരപ്പ് ഉയരുന്ന പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം
കോവിഡ് മരണങ്ങളില്‍ 21 ശതമാനവും തിരുവനന്തപുരത്ത്
രാജ്യത്ത് 62,224 പുതിയ കേസുകള്‍; 2,542 മരണം

ഞങ്ങൾ എന്താണ് പറയുന്നതെന്ന് ഊഹിക്കാമോ? ചേട്ടനൊപ്പം നിന്ന് മഞ്ജു ചോദിക്കുന്നു

ഇരുപതുവർഷങ്ങൾക്കു ശേഷം മഞ്ജു വാര്യർ ബിജു മേനോന്റെ നായികയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

Manju Warrierr, Madhu Warrier, Madhu Warrier debut, Biju Menon, മഞ്ജു വാര്യർ, മധു വാര്യർ, ബിജു മേനോൻ, Lalitham sundaram, Manju warrier Lalitham sundaram, Indian express malayalam, IE Malayalam

മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുയാണ്. ബിജുമേനോനും മഞ്ജു വാര്യരുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് രസകരമായൊരു ചോദ്യമാണ് മഞ്ജു ആരാധകരോട് ചോദിക്കുന്നത്.

ചിത്രത്തിന്റെ സംവിധായകനും സഹോദരനുമായ മധുവാര്യർക്കൊക്കം ഒരു കുടയും പിടിച്ച് മുഖാമുഖം നോക്കി നിൽക്കുന്ന ചിത്രമാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്.

“സംവിധായകൻ – നടി?
സംവിധായകൻ – നിർമ്മാതാവ്?
സഹോദരൻ – സഹോദരി?
എന്താണ് ആ സംഭാഷണം? ഒന്നു ഊഹിച്ചു നോക്കൂ!” എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു ചിത്രം പങ്കുവച്ചിരിക്കുന്നത്.

സെഞ്ചുറിയുടെ സഹകരണത്തോടെ മഞ്ജു വാര്യർ നിർമിക്കുന്ന ആദ്യ കൊമേർഷ്യൽ ചിത്രം കൂടിയാണ് ‘ലളിതം സുന്ദരം’. മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. വണ്ടിപ്പെരിയാറുള്ള മൗണ്ട് ബംഗ്ലാവിലായിരുന്നു ചിത്രത്തിന് തുടക്കം കുറിച്ചത്. പി സുകുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹൻ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിൽ ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Read More: നല്ല തുടക്കമാവട്ടെ ചേട്ടാ; സഹോദരനെ ചേർത്തുപിടിച്ച് മഞ്ജു വാര്യർ

ഇരുപതുവർഷങ്ങൾക്കു ശേഷം മഞ്ജു വാര്യർ ബിജു മേനോന്റെ നായികയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘കണ്ണെഴുതി പൊട്ടുംതൊട്ട് (1999)’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. അൽപ്പം നെഗറ്റീവ് ഷെയ്ഡുള്ള ഉത്തമൻ എന്ന കഥാപാത്രമായി ബിജു മേനോൻ എത്തിയപ്പോൾ, ഭദ്ര എന്ന കരുത്തയായ സ്ത്രീ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്.

‘ദ ക്യാമ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളസിനിമയിൽ മധു വാര്യരുടെ അരങ്ങേറ്റം. ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ച മധു വാര്യർ നിർമ്മാതാവായും പ്രവർത്തിച്ചിരുന്നു. പി. സുകുമാറിനൊപ്പം ചേർന്ന് കളർ ഫാക്ടറി എന്നൊരു പ്രൊഡക്ഷൻ ഹൗസും നടത്തിയ മധു വാര്യർ ‘സ്വ.ലേ’, ‘മായാമോഹിനി’ എന്നിങ്ങനെ രണ്ടു ചിത്രങ്ങളും നിർമ്മിച്ചിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Manju warrier shares photo with madhu warrier from the location of lalitham sundaram

Next Story
കൊറോണയ്ക്ക് എതിരെയുള്ള പോരാട്ടത്തിൽ ഞങ്ങളുമുണ്ട് കൂടെ; സർക്കാരിനോട് സിനിമാലോകംcorona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com