scorecardresearch
Latest News

യാത്രകള്‍ സാഹസികമാക്കി മഞ്ജു;ചിത്രങ്ങള്‍

സഹപ്രവര്‍ത്തകര്‍ക്കൊപ്പമുളള ബൈക്ക് റൈഡ് ചിത്രങ്ങള്‍ മഞ്ജു നേരത്തെയും ഷെയര്‍ ചെയ്തിരുന്നു.

യാത്രകള്‍ സാഹസികമാക്കി മഞ്ജു;ചിത്രങ്ങള്‍

മഞ്ജു വാര്യര്‍ തന്റെ യാത്രാ ചിത്രങ്ങള്‍ ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട്. തമിഴ് സൂപ്പര്‍ താരം അജിത്തിനൊപ്പമുളള ബൈക്ക് റൈഡ് ചിത്രങ്ങള്‍ മഞ്ജു നേരത്തെ ഷെയര്‍ ചെയ്തിരുന്നു. യാത്രയുടെ ബാക്കി ചിത്രങ്ങളാണ് മഞ്ജു ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

‘ നിങ്ങളെ സ്വയം ഉപേക്ഷിച്ചില്ലെങ്കില്‍ യാത്രകള്‍ സാഹസികമാകില്ല’ എന്ന അടിക്കുറിപ്പാണ് മഞ്ജു ചിത്രങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. മഞ്ജു പങ്കുവച്ച ചിത്രങ്ങളില്‍ അജിത്തിനെയും കാണാനാകും. താരങ്ങളായ കല്ല്യാണി പ്രിയദര്‍ശന്‍, ശ്രീറാം കായിക താരം ശ്രീജേഷ് എന്നിവര്‍ ചിത്രങ്ങള്‍ക്കു താഴെ കമന്റു ചെയ്തിട്ടുണ്ട്.

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ മുന്‍നിരയിലുളള താരമാണ് മഞ്ജു വാര്യര്‍. സിനിമയില്‍ നിന്ന് വര്‍ഷങ്ങളോളം മഞ്ജു മാറി നിന്നപ്പോഴും ആസ്വാദകര്‍ അവരെ ഓര്‍ക്കാത്ത ദിനങ്ങള്‍ വളരെ ചുരുക്കമായിരിക്കും. മലയാളത്തിനു പുറമെ തമിഴ് സിനിമാ ലോകത്തും മഞ്ജു ഇപ്പോള്‍ സുപരിചിതയാണ്. ധനുഷിനൊപ്പം ചെയ്ത ‘ അസുരന്‍’ എന്ന ചിത്രം മഞ്ജുവിന് ഏറെ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തിരുന്നു.

തമിഴ് സൂപ്പര്‍ താരം അജിത്ത് നായകനായി എത്തുന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ മഞ്ജു. ‘എകെ 10’ എന്നാണ് ചിത്രത്തിന് താത്കാലികമായി നല്‍കിയിരിക്കുന്ന പേര്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Manju warrier shares photo on road trip