scorecardresearch

കണ്ണെഴുതി പൊട്ടും തൊട്ട്; പുത്തൻ ചിത്രങ്ങളുമായി മഞ്ജു വാര്യർ

മഞ്ജുവിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്

Manju Warrier, Manju Warrier latest

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നടിയാണ് മഞ്ജു വാര്യർ. നീണ്ട വർഷങ്ങൾക്കുശേഷം മഞ്ജു വെള്ളിത്തിരയിലേക്ക് മടങ്ങി എത്തിയപ്പോൾ ഹൃദയം നിറഞ്ഞ സ്വീകരമാണ് താരത്തിന് ആരാധകർ നൽകിയത്. മടങ്ങിവരവിൽ രൂപത്തിലും ലുക്കിലുമെല്ലാം മറ്റൊരാളാണ് മഞ്ജു. താരം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മഞ്ജുവിന്റെ ഫാഷൻ സ്റ്റേറ്റ്മെന്റുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയ നിരന്തരം ആഘോഷമാക്കുന്നത്. അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജുവിനെ ആരാധകർ വിശേഷിപ്പിക്കുന്നത്.

കലോത്സവവേദികളിലെ താരമായി പിന്നീട് സിനിമയുടെ ലോകത്തെത്തിയ അഭിനേത്രിയാണ് മഞ്ജു വാര്യർ. നൃത്തത്തിന്റെ പശ്ചാത്തലത്തിൽ നിന്നുമാണ് മഞ്ജു വാര്യർ അഭിനയത്തിലേക്ക് എത്തുന്നത്. രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലക പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യർ 1995-ൽ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്തെത്തിയത്. പിന്നീട് ‘സല്ലാപം’ എന്ന ചിത്രത്തിലൂടെ നായികയായും അരങ്ങേറ്റം കുറിക്കുകയായിരുന്നു.

മലയാളത്തിലെ പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് മഞ്ജു വാര്യർ ഇന്ന്. 14 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഹൗ ഓൾഡ് ആർ യൂ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യർ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിലും സൂപ്പർസ്റ്റാർ ആയി മാറിയിരിക്കുകയാണ്. മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് മഞ്ജു വാര്യർ.

Also Read: ആറ്റുകാലമ്മയ്ക്ക് പൊങ്കാലയിട്ട് ചിപ്പിയും ആനിയും; ചിത്രങ്ങൾ

പതിനാലു വർഷത്തോളം​ അഭിനയത്തിൽ നിന്നും വിട്ടുനിന്ന മഞ്ജു വാര്യരുടെ തിരിച്ചുവരവും നൃത്തത്തിലൂടെയായിരുന്നു. ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നൃത്തം ചെയ്തുകൊണ്ടാണ് മഞ്ജു കലാരംഗത്തേക്ക് തിരിച്ചെത്തിയത്. നൃത്തത്തോട് ഏറെ പാഷനുള്ള മഞ്ജു അഭിനയ തിരക്കിനിടയിലും നൃത്തപരിപാടികൾക്ക് സമയം കണ്ടെത്താറുണ്ട്.

Read more: നൃത്തചുവടുകളുമായി മഞ്ജു വാര്യർ; ജാക്ക് ആൻഡ് ജില്ലിലെ അംഗനേ ഗാനമെത്തി

രണ്ടാം വരവിൽ മലയാളത്തിനപ്പുറം തമിഴ് ചലച്ചിത്രരംഗത്തും മഞ്ജു തന്റെ അരങ്ങേറ്റം കുറിച്ചു. മഞ്ജുവിന്റെ കരിയർ ബെസ്റ്റ് പ്രകടനങ്ങളിൽ ഒന്നാണ് ‘അസുരൻ’ എന്ന വെട്രിമാരൻ ചിത്രത്തിൽ പ്രേക്ഷകർ കണ്ടത്.

മേരി ആവാസ് സുനോ, ജാക്ക് ആൻഡ് ജിൽ എന്നീ ചിത്രങ്ങളാണ് ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ മഞ്ജുവിന്റെ പടങ്ങൾ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Manju warrier shares latest photos beautiful eyes