‘ഇതാണ് ഞങ്ങൾ, ലളിതം സുന്ദരം’; ചിത്രം പങ്കുവച്ച് മഞ്ജു വാര്യർ

സെഞ്ചുറിയുടെ സഹകരണത്തോടെ മഞ്ജു വാര്യർ നിർമിക്കുന്ന ആദ്യ കൊമേർഷ്യൽ ചിത്രം കൂടിയാണ് ‘ലളിതം സുന്ദരം’

Manju Warrierr, Madhu Warrier, Madhu Warrier debut, Biju Menon, മഞ്ജു വാര്യർ, മധു വാര്യർ, ബിജു മേനോൻ, Lalitham sundaram, Manju warrier Lalitham sundaram, ലളിതം സുന്ദരം, Indian express malayalam, IE Malayalam

നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധുവാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലളിതം സുന്ദരം’. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും വിശേഷങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ഇടയ്ക്ക് മഞ്ജുവാര്യർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച ചിത്രീകരണം വീണ്ടും ആരംഭിച്ചിരിക്കുകയാണ്. സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രമാണ് മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

‘ഇതാണ് ഞങ്ങൾ’ എന്ന അടിക്കുറിപ്പോടെ തന്റെ സഹോദരനും ചിത്രത്തിന്റെ സംവിധായകനുമായ മധു വാര്യർ, തിരക്കഥാകൃത്ത് രഘുനാഥ് പലേരി, നടന്മാരായ ബിജു മേനോൻ, സൈജു കുറുപ്പ്, അനു മോഹൻ, നടി ദീപ്തി സതി, ചിത്രത്തിലെ ബാലതാരങ്ങൾ എന്നിവർക്കൊപ്പമുള്ള ഫൊട്ടോയാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Manju Warrier (@manju.warrier)

ബിജുമേനോനും മഞ്ജു വാര്യരുമാണ് ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെഞ്ചുറിയുടെ സഹകരണത്തോടെ മഞ്ജു വാര്യർ നിർമിക്കുന്ന ആദ്യ കൊമേർഷ്യൽ ചിത്രം കൂടിയാണ് ‘ലളിതം സുന്ദരം’. മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. വണ്ടിപ്പെരിയാറുള്ള മൗണ്ട് ബംഗ്ലാവിലായിരുന്നു ചിത്രത്തിന് തുടക്കം കുറിച്ചത്. പി സുകുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹൻ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിൽ ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Read More: ഷൂട്ട് തുടങ്ങാൻ കാത്തിരിക്കുന്നു; ‘ലളിതം സുന്ദര’ത്തിന്റെ എഡിറ്റിങ് മുറിയിൽ നിന്നും മഞ്ജു വാര്യർ

ഇരുപതുവർഷങ്ങൾക്കു ശേഷം മഞ്ജു വാര്യർ ബിജു മേനോന്റെ നായികയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘കണ്ണെഴുതി പൊട്ടുംതൊട്ട് (1999)’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. അൽപ്പം നെഗറ്റീവ് ഷെയ്ഡുള്ള ഉത്തമൻ എന്ന കഥാപാത്രമായി ബിജു മേനോൻ എത്തിയപ്പോൾ, ഭദ്ര എന്ന കരുത്തയായ സ്ത്രീ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്.

‘ദ ക്യാമ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളസിനിമയിൽ മധു വാര്യരുടെ അരങ്ങേറ്റം. ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ച മധു വാര്യർ നിർമ്മാതാവായും പ്രവർത്തിച്ചിരുന്നു. പി. സുകുമാറിനൊപ്പം ചേർന്ന് കളർ ഫാക്ടറി എന്നൊരു പ്രൊഡക്ഷൻ ഹൗസും നടത്തിയ മധു വാര്യർ ‘സ്വ.ലേ’, ‘മായാമോഹിനി’ എന്നിങ്ങനെ രണ്ടു ചിത്രങ്ങളും നിർമ്മിച്ചിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Manju warrier shares lalitham sundaram location photo

Next Story
വിജയകരമായ എട്ടാം വർഷത്തിലേക്ക്; പ്രിയപ്പെട്ടവൾക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് ദിലീഷ് പോത്തൻDileesh Pothan, ദിലീഷ് പോത്തൻ, Dileesh Pothan photos, Dileesh Pothan films, Dileesh Pothan family, Dileesh Pothan wife, Indian express malayalam, Dileesh Pothan childhood photo, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com