അമ്മേ, നിങ്ങളാണെന്റെ ശക്തി; മഞ്ജു വാര്യർ പറയുന്നു

കഥകളി വേദികളിൽ സജീവമാണ് ഗിരിജ മാധവൻ ഇപ്പോൾ

manju warrier, actress, ie malayalam

സ്വപ്നങ്ങളെ പിന്തുടരാനും അത് പ്രാവർത്തികമാക്കാനും പ്രായം ഒരു പ്രശ്നമല്ല എന്ന് തെളിയിച്ച വ്യക്തിയാണ് മഞ്ജു വാര്യരുടെ അമ്മ ഗിരിജ മാധവൻ. ഈ പ്രായത്തിലും കഥകളി പഠിച്ചു അരങ്ങേറ്റം നടത്തിയ വ്യക്തിയാണ് അവർ. ഇപ്പോഴിതാ, അമ്മ ഗിരിജ മാധവന്റെ ഏതാനും ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് മഞ്ജു.

”ഞാൻ നിങ്ങളുടെ ഒരു ഭാഗം. അതാണ് എൻ്റെ ഏറ്റവും വലിയ ശക്തി. ഞാൻ അതിൽ അഭിമാനിക്കുന്നു,” എന്നാണ് മഞ്ജു ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്.

കൊച്ചി ദേവസ്വം ബോർഡിന് കീഴിലുള്ള പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ചായിരുന്നു ഗിരിജ മാധവൻ തന്റെ അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ വേദികളിൽ മിന്നും പ്രകടനം കാഴ്ച വയ്ക്കുകയാണ് ഗിരിജ മാധവൻ.

”ഏതു പ്രായത്തിലും എപ്പോൾ വേണമെങ്കിലും നമുക്ക് ആഗ്രഹം സത്യസന്ധമായി ഉണ്ടെങ്കിൽ അത് നടക്കുമെന്ന് എന്റെ അമ്മ പ്രവൃത്തിയിലൂടെ കാണിച്ചുതരികയാണ്. എനിക്കും എല്ലാ സ്ത്രീകൾക്കുമൊരു പ്രചോദനമാണത്,” അമ്മയുടെ അരങ്ങേറ്റം കാണാൻ എത്തിയ മഞ്ജു മുൻപ് പറഞ്ഞതിങ്ങനെ. കലാനിലയം ഗോപിയുടെ ശിക്ഷണത്തിലാണ് ഗിരിജ മാധവൻ കഥകളി അഭ്യസിച്ചത്. വർഷങ്ങളായി മോഹിനിയാട്ടവും അഭ്യസിക്കുന്നുണ്ട് ഇവർ.

അമ്മ ഗിരിജ വാര്യർ കണ്ട സ്വപ്നമാണ് മഞ്ജു വാര്യരിലെ നർത്തകി. മകളെ ചിലങ്ക അണിയിച്ചതും ഏറെ പരിമിതികൾക്കിടയിലും മഞ്ജുവിന്റെ നൃത്തപഠനത്തിന് കോട്ടം തട്ടാതെ മുന്നോട്ടുപോയതും അമ്മയുടെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണെന്ന് മഞ്ജു നിരവധി തവണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അമ്മ ഏറ്റവും സന്തോഷമായിരിക്കുന്ന കാര്യങ്ങൾ ചെയ്യൂവെന്ന് നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്ന മഞ്ജുവാണ് തന്റെ പ്രചോദനമെന്ന് ഗിരിജ മാധവനും പറയുന്നു. പരസ്പരം പ്രചോദനമാകുന്ന ഈ അമ്മയും മകളും മലയാളികളെയും വിസ്മയിപ്പിക്കുകയാണ് ഇപ്പോൾ.

Read More: തലപ്പാവ് വെച്ച് മഞ്ജു; ദയയിലെ ചെറുക്കനല്ലേ ഇതെന്ന് ആരാധകർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Manju warrier shares her mother girija madhavans kathakali performance pics

Next Story
‘ബോബനും മോളിയും’; മാതാപിതാക്കള്‍ക്ക് വിവാഹ വാര്‍ഷികാശംസകളുമായി താരംKunchacko Boban, Actor
The moderation of comments is automated and not cleared manually by malayalam.indianexpress.com