Latest News

ആരാധകർ ചോദിക്കുന്നു: ‘ഇതാ പഴയ മഞ്ജുവല്ലേ’

ഈ കഥാപാത്രമാകാൻ മഞ്ജുവിനോളം പോന്ന ആരുമില്ലെന്നായിരുന്നു സംവിധായകൻ വെട്രിമാരൻ പറഞ്ഞത്.

മഞ്‍ജു വാര്യർ, മഞ്‍ജു വാര്യർ അസുരൻ, മഞ്‍ജു വാര്യർ തമിഴ് ചിത്രം, ധനുഷ്, അസുരൻ, manju warrier, manju warrier asuran, manju warrier new film, manju warrier tamil movie, manju warrier photos, manju warrier interview

ഒന്നോ രണ്ടോ മലയാള സിനിമകളിൽ അഭിനയിച്ച് ശ്രദ്ധേയമാകുന്ന നടിമാർ വരെ തമിഴിലേക്കും തെലുങ്കിലേക്കും ബോളിവുഡലേക്കും ചേക്കേറുമ്പോൾ മലയാള സിനിമയിൽ തന്നെ നിലയുറപ്പിച്ച അപൂർവ്വം അഭിനേത്രിമാരിൽ ഒരാളാണു മഞ്ജു വാര്യർ. ഇതരഭാഷാ സിനിമകളിലേക്കുള്ള മഞ്ജു വാര്യരുടെ പ്രവേശനം എപ്പോഴാണെന്ന ചോദ്യങ്ങൾ പല അഭിമുഖങ്ങളിലും നേരിടേണ്ടി വന്നപ്പോഴും അതിനുള്ള അവസരങ്ങൾ വരട്ടെയെന്നായിരുന്നു മഞ്ജുവിന്റെ മറുപടി.

ഇപ്പോഴിതാ ധനുഷ്-വെട്രിമാരൻ ടീമിന്റെ ‘അസുരൻ’ എന്ന ചിത്രത്തിലൂടെ ആ ചോദ്യത്തിന് മറുപടിയാകുന്നു. ചിത്രം തിയേറ്ററിലെത്താൻ ഒരുദിവസം മാത്രം ബാക്കി നിൽക്കെ, സോഷ്യൽ മീഡിയയിൽ മഞ്ജു പങ്കുവച്ച ചിത്രം കണ്ട് ആരാധകർ ഒരേസ്വരത്തിൽ ചോദിക്കുന്നു, “ഇതാ പഴയ മഞ്ജുവല്ലേ,” എന്ന്.

Read Here: കന്മദത്തിലെ ഭാനുമതിയല്ലേ ഇത് എന്ന് ആരാധകര്‍, അല്ല ഇതാള് വേറെയെന്ന് മഞ്ജു

 

View this post on Instagram

 

One more day to go…! #ASURAN #DHANUSH #VETRIMAARAN #KALAIPULISTHANU

A post shared by Manju Warrier (@manju.warrier) on

ചിത്രത്തില്‍ ധനുഷിന്റെ ഭാര്യാവേഷമാണു മഞ്ജു അവതരിപ്പിക്കുന്നത്. ഈ കഥാപാത്രമാകാൻ മഞ്ജുവിനോളം പോന്ന ആരുമില്ലെന്നായിരുന്നു വികടൻ മാസികയ്ക്കു നൽകിയ അഭിമുഖത്തിൽ സംവിധായകൻ വെട്രിമാരൻ പറഞ്ഞത്.

“ഇതാണു (കഥയുടെ) ഐഡിയ എന്ന് ഞാന്‍ അവരോട് പറഞ്ഞു. തീര്‍ച്ചയായും ഞാന്‍ ചെയ്യാം എന്നുപറഞ്ഞ് വരാന്‍ തയ്യാറായി. സ്പോട്ടില്‍ വന്ന് ഉത്സാഹത്തോടെ ഷൂട്ടിങ് തീര്‍ത്തശേഷം മാത്രമേ അവര്‍ കരവാനിലേക്കു മടങ്ങിപ്പോവുകയുള്ളൂ. മലയാളത്തിലെ മുന്‍നിര നടി എന്നൊക്കെയുള്ള ഭാവമൊന്നുമില്ലാതെ, തികഞ്ഞ സ്നേഹത്തോടെയും സഹകരണത്തോടെയുമാണു മഞ്ജു ഇടപെടുന്നത്. മനോഹരമായി അഭിനയിച്ചിട്ടുണ്ട് അവര്‍ ഈ ചിത്രത്തില്‍. ആ കഥാപാത്രത്തെ മഞ്ജുവോളം നന്നായി അവതരിപ്പിക്കാന്‍ മറ്റാര്‍ക്കും സാധിക്കില്ല,” വെട്രിമാരന്‍ പറഞ്ഞു.

Read More: മഞ്ജുവോളം നന്നായി ഇതവതരിപ്പിക്കാന്‍ മറ്റാരുമില്ല: വെട്രിമാരന്‍

ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ മഞ്ജു പറഞ്ഞതിങ്ങനെ:

“ഇതൊരു ഫാമിലി ഡ്രാമയാണ്. എല്ലാ കുടുംബങ്ങളിലുമുള്ള പോലെ കുടുംബത്തിന്റെ നെടുംതൂണായ സ്ത്രീ. അത്തരത്തിൽ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണു ഞാൻ അവതരിപ്പിക്കുന്ന പച്ചയമ്മ. ഈ കുടുംബത്തിലെ എല്ലാ കഥാപാത്രങ്ങളും കഥയിൽ ഒരുപോലെ പ്രധാനമാണ്. പൂമണി എന്ന എഴുത്തുകാരന്റെ ‘വെക്കൈ’ എന്ന നോവലിന്റെ അവലംബമാണ് ഈ ചിത്രം.”

Read More: പുതിയ തുടക്കം, പഴയ ഞാൻ: മഞ്‍ജു വാര്യർ മനസ്സു തുറക്കുന്നു

ചിത്രത്തിന്റെ ഈണമൊരുക്കുന്നതു ജിവി പ്രകാശാണ്. ധനുഷിനും വെട്രിമാരനുമൊപ്പം നാലാം തവണയാണു ജിവി പ്രകാശ് സഹകരിക്കുന്നത്. ധനുഷും വെട്രിമാരനും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും ‘അസുരനു’ണ്ട്. ഇരുവരും ഒന്നിച്ച ‘പൊല്ലാതവൻ’, ‘ആടുകളം’, ‘വിസാരണൈ’, ‘വടചെന്നൈ’ എന്നിവയെല്ലാം ബോക്സ് ഓഫീസിൽ വിജയം നേടിയതിനൊപ്പം തന്നെ നിരൂപക പ്രശംസയും നേടിയ ചിത്രങ്ങളായിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Manju warrier shares asuran movie pic dhanush vetrimaaran

Next Story
ഒരിക്കലും നികത്താനാകാത്ത ശൂന്യതയും നൽകി നീ പോയിട്ട് ഒരു വർഷം; ബാലുവിന്റെ ഓർമകളിൽ സ്റ്റീഫൻbalabhaskar, ബാലഭാസ്കർ, Accident, അപകടം, അപകട മരണം, Accident death, Kerala violinist, music composer, balabhaskar passes away, balabhaskar, Kerala balabhaskar, balabhaskar dies, violinist balabhaskar dies, composer balabhaskar passes away, kerala news, balabhaskar news, Balabhaskar, Balabhaskar died, Balabhaskar accident, balabhaskar, Musician Violinist Balabhaskar, ie malayalam, ബാലഭാസ്കർ, വയലിനിസ്റ്റ് ബാലഭാസ്കർ, ബാലഭാസ്കർ അന്തരിച്ചു, ബാലഭാസ്കർ അപകടം, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com