scorecardresearch

കണ്ണെടുക്കാതെ കണ്ടു കൊണ്ടിരിക്കാൻ തോന്നുന്നല്ലോ ചേച്ചീ; മഞ്ജുവിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകർ

മഞ്ജു ഷെയർ ചെയ്ത വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

Manju Warrier, Manju Warrier videos, Manju Warrier photos, Manju Warrier latest photos, Manju Warrier latest movies, Manju Warrier childhood photos, മഞ്ജു വാര്യർ, Indian express malayalam, IE Malayalam

മഞ്ജു വാര്യർ മലയാളി പ്രേക്ഷകരെ സംബന്ധിച്ച് വളരെ സ്പെഷൽ ആയൊരു വ്യക്തിയാണ്, താരം എന്നതിനേക്കാൾ വീട്ടിലെ ഒരംഗത്തെ പോലെയോ കൂടപിറപ്പിനെ പോലെയോ ഒക്കെ മഞ്ജുവിനെ നോക്കി കാണുന്ന വലിയൊരു വിഭാഗം പ്രേക്ഷകരുണ്ട്. ഒരു പ്രത്യേക ഇഷ്ടംതന്നെ മലയാളികൾക്ക് മഞ്ജുവിനോടുണ്ട്. അതുകൊണ്ടു കൂടിയാവാം, 14 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഹൗ ഓൾഡ് ആർ യൂ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോൾ പ്രേക്ഷകർ മഞ്ജുവിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. മറ്റാരോടും കാണിക്കാത്ത സ്നേഹാദരവോടെ എതിരേറ്റത്.

രണ്ടാം വരവിലെ മഞ്ജു രൂപഭാവങ്ങളിൽ ഏറെ വ്യത്യസ്തയാണ്, തന്റെ ജീവിതത്തിലൂടെയും ആത്മവിശ്വാസം നിറഞ്ഞ ചിരിയിലൂടെയും നിരവധി പേർക്ക് പ്രചോദനമാവുകയാണ് മഞ്ജു. ഇപ്പോഴിതാ, മഞ്ജുവിന്റെ ഒരു വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മഞ്ജു ഭാവങ്ങളാൽ സുന്ദരമായ നിരവധി വിഷ്വലുകൾ ചേർത്തൊരുക്കിയ ഒരു കൊളാഷ് വീഡിയോ ആണിത്. മഞ്ജു തന്നെയാണ് ഈ വീഡിയോ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. കണ്ണെടുക്കാതെ കണ്ടു കൊണ്ടിരിക്കാൻ തോന്നുന്നല്ലോ ചേച്ചീ, എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

അടുത്തിടെ മഞ്ജുവിന്റെ പ്രീസ്റ്റ്, ചതുർമുഖം തുടങ്ങിയ ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തിയിരുന്നു. പ്രിയദർശൻ- മോഹൻലാൽ ചിത്രം ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’, സന്തോഷ് ശിവൻ ചിത്രം ‘ജാക്ക് ആൻഡ് ജിൽ’, കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി റിലീസ് കാത്തിരിക്കുന്നത്.

Read more: കൊച്ചി നഗരത്തിലൂടെ ബൈക്കിൽ കറങ്ങി മഞ്ജു വാര്യർ; വീഡിയോ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Manju warrier shares an adorable video