കലോത്സവവേദികളിലെ ആ മിന്നും താരം; ത്രോബാക്ക് ചിത്രങ്ങൾ

മഞ്ജു വാര്യരുടെ സ്കൂൾ കാലത്തു നിന്നുള്ള ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

Manju Warrier, Manju Warrier photos, Manju Warrier childhood photos, മഞ്ജു വാര്യർ

കലോത്സവവേദികളിലെ താരമായി പിന്നീട് സിനിമയുടെ ലോകത്തെത്തിയ അഭിനേത്രിയാണ് മഞ്ജു വാര്യർ. നൃത്തത്തിന്റെ പശ്ചാത്തലത്തിൽ നിന്നുമാണ് മഞ്ജു വാര്യർ അഭിനയത്തിലേക്ക് എത്തുന്നത്. രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലക പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യർ 1995-ൽ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്തെത്തിയത്. പിന്നീട് ‘സല്ലാപം’ എന്ന ചിത്രത്തിലൂടെ നായികയായും അരങ്ങേറ്റം കുറിക്കുകയായിരുന്നു.

മഞ്ജു വാര്യരുടെ സ്കൂൾ കാലത്തു നിന്നുള്ള ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കലോത്സവ വേദികളിൽ താരമായ പഴയ മഞ്ജുവിനെയാണ് ചിത്രങ്ങളിൽ കാണാനാവുക.

Manju Warrier, Manju Warrier photos, Manju Warrier childhood photos, മഞ്ജു വാര്യർ, Indian express malayalam, IE Malayalam

മലയാളത്തിലെ പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് മഞ്ജു വാര്യർ ഇന്ന്. 14 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഹൗ ഓൾഡ് ആർ യൂ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യർ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിലും ‘ലേഡീ സൂപ്പർസ്റ്റാർ’ എന്ന സ്ഥാനം നേടിയെടുത്തിരിക്കുകയാണ്.  മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിൽ ഒരാൾ കൂടിയാണ് മഞ്ജു വാര്യർ.

Read more: കൊച്ചി നഗരത്തിലൂടെ ബൈക്കിൽ കറങ്ങി മഞ്ജു വാര്യർ; വീഡിയോ

പതിനാലു വർഷത്തോളം​ അഭിനയത്തിൽ നിന്നും വിട്ടുനിന്ന മഞ്ജു വാര്യരുടെ തിരിച്ചുവരവും നൃത്തത്തിലൂടെയായിരുന്നു. ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നൃത്തം ചെയ്തുകൊണ്ടാണ് മഞ്ജു കലാരംഗത്തേക്ക് തിരിച്ചെത്തിയത്. നൃത്തത്തോട് ഏറെ പാഷനുള്ള മഞ്ജു അഭിനയ തിരക്കിനിടയിലും നൃത്തപരിപാടികൾക്ക് സമയം കണ്ടെത്താറുണ്ട്.

രണ്ടാം വരവിൽ മലയാളത്തിനപ്പുറം തമിഴ് ചലച്ചിത്രരംഗത്തും മഞ്ജു തന്റെ അരങ്ങേറ്റം കുറിച്ചു. മഞ്ജുവിന്റെ കരിയർ ബെസ്റ്റ് പ്രകടനങ്ങളിൽ ഒന്നാണ് ‘അസുരൻ’ എന്ന വെട്രിമാരൻ ചിത്രത്തിൽ പ്രേക്ഷകർ കണ്ടത്.

അനുദിനമെന്ന പോൽ കൂടുതൽ ചെറുപ്പമായി കൊണ്ടിരിക്കുകയാണ് മഞ്ജുവാര്യർ ഇപ്പോൾ. താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Manju warrier school youth festival throwback photos

Next Story
ഇതാണ് ശരിക്കുമുള്ള സ്പോർട്സ്മാൻഷിപ്പ്; ആ അപൂർവ നിമിഷത്തിന് കൈയടിച്ച് ചാക്കോച്ചൻKunchacko Boban, High Jump, High jump Gold Medal, ഹൈജമ്പ്, ഹൈജമ്പ് മെഡൽ, ഹൈജമ്പ് ഗോൾഡ് മെഡൽ, Italy, Jean Marco Tamberi, Qatar, Mutaz Eesa Barshim, Olympics, കുഞ്ചാക്കോ ബോബൻ, ഒളിംപിക്സ്, മുതാസ് ഈസ ബാർഷിം , ജിയാൻമാർക്കോ ടാംബേരിയും, ഖത്തർ ഇറ്റലി, ഖത്തർ, ഇറ്റലി, gold medal shared by athletes, gold medal shared, gold medal shared Italy Qatar, സ്വർണമെഡൽ പങ്കുവച്ചു, gold medal, സ്വർണമെഡൽ, film news, cinema news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express