scorecardresearch

എന്നും ഞങ്ങളുടെ പ്രിയപ്പെട്ടവൾ; ഭാവനയ്ക്ക് പിറന്നാൾ ആശംസകളുമായി താരങ്ങൾ

മലയാളികളുടെ പ്രിയപ്പെട്ട താരം ഭാവനയുടെ പിറന്നാൾ ദിവസമാണിന്ന്

മലയാളികളുടെ പ്രിയപ്പെട്ട താരം ഭാവനയുടെ പിറന്നാൾ ദിവസമാണിന്ന്

author-image
Entertainment Desk
New Update
Bhavana, Birthday, Malayalam Actress

Happy Birthday Bhavana

അഞ്ച് വർഷങ്ങൾക്കു ശേഷമാണ് മലയാളികളുടെ പ്രിയ താരം ഭാവന വീണ്ടും ബിഗ് സ്ക്രീനിലെത്തിയത്. പ്രേക്ഷകർ ഏറെ കാത്തിരുന്ന തിരിച്ചുവരവുകളിൽ ഒന്നായിരുന്നു ഭാവനയുടേത്. കളിച്ചും ചിരിച്ചും പൊരുതിയും സിനിമാലോകത്ത് തലയുയർത്തി നിൽക്കുന്ന ഭാവനയുടെ പിറന്നാൾ ദിവസമാണിന്ന്.

Advertisment

പോരാട്ടത്തിന്റെ പെൺപ്രതീകം, എന്നാണ് 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ മുഖ്യാതിഥിയായി എത്തിയപ്പോൾ ഭാവനയെ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് വിശേഷിപ്പിച്ചത്. നിരവധി പ്രതിബന്ധങ്ങൾ വന്നുചേരുമ്പോഴും നീതിയ്ക്കു വേണ്ടിയുള്ള തന്റെ പോരാട്ടം തുടരുന്ന ഭാവന, കേരളക്കരയ്ക്കും പോരാട്ടത്തിന്റെ പെൺപ്രതീകങ്ങളിൽ ഒരാളാണ്. താരത്തിനു പിറന്നാൾ ആശംസകളറിയിച്ച് അനവധി പേർ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

ഭാവനയുടെ ഏറ്റവും അടുത്ത സുഹൃത്തും നടിയുമായ മഞ്ജു വാര്യരുടെ വകയായിരുന്നു ആദ്യ പിറന്നാൾ ആശംസ. 'നിനക്കറിയാമല്ലോ ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന്' എന്നാണ് മഞ്ജു ചിത്രം പങ്കുവച്ച് കുറിച്ചത്.

താരങ്ങളായ സംയുക്ത വർമ്മ, റിമി ടോമി, ശിൽപ ബാല, സയനോറ, മൃദുല മുരളി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, മണിക്കുട്ടൻ, ജീൻ ലാൽ എന്നിവർ ആശംസകളറിയിച്ചിട്ടുണ്ട്.

Advertisment

തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്ററും ഭാവന പങ്കുവച്ചിട്ടുണ്ട്. താരത്തിന്റെ സഹോദരൻ ജയ്ദേവ് സംവിധാനം ചെയ്ത് ഭർത്താവ് നവീനാണ് ചിത്രം നിർമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 'ദി ഡോർ' എന്നാണ് ചിത്രത്തിന്റെ പേര്.

പുതുമുഖ താരങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്ത 'നമ്മൾ' എന്ന ചിത്രത്തിലെ പരിമളമായി മലയാള സിനിമാ ലോകത്തെത്തിയ ഭാവന പിന്നീട് മലയാളത്തിലെ ശ്രദ്ധേയ നായികയായി മാറുകയായിരുന്നു. 'സി ഐഡി മൂസ', 'ക്രോണിക് ബാച്ച്ലർ', 'ചിന്താമണി കൊലക്കേസ്', ലോലിപോപ്പ്', 'നരൻ', 'ഛോട്ടാം മുംബൈ', 'മേരിക്കുണ്ടൊരു കുഞ്ഞാട്' തുടങ്ങി നിരവധിയേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ച ഭാവനയുടെ ഏറ്റവും ഒടുവിലിറങ്ങിയ മലയാളചിത്രം 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' ആയിരുന്നു.

മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലെയുമെല്ലാം തിളങ്ങുന്ന താരമാണ് ഭാവന. 'ദൈവനാമത്തിൽ' എന്ന സിനിമയിലെ അഭിനയത്തിന് കേരളസംസ്ഥാന സർക്കാറിന്റെ മികച്ച സഹനടിക്കുള്ള പുരസ്കാരവും ഭാവനയെ തേടിയെത്തിയിരുന്നു.

അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ച ഭാവന 2018 ജനുവരി 23 നു സുഹൃത്തും കന്നഡ സിനിമ നിർമ്മാതാവായ നവീനെ വിവാഹം ചെയ്തു. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു.

Birthday Bhavana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: