scorecardresearch
Latest News

മഞ്ജുവിന് ആരാധകന്റെ സ്‌നേഹ സമ്മാനം; വീഡിയോ

മഞ്ജു കാറിൽ സഞ്ചരിക്കുമ്പോഴാണ് ആരാധകൻ സമ്മാനവുമായി കാണാനെത്തിയത്

Manju warrier, Actress, Video

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നടിയാണ് മഞ്ജു വാര്യർ. നീണ്ട വർഷങ്ങൾക്കുശേഷം മഞ്ജു വെള്ളിത്തിരയിലേക്ക് മടങ്ങി എത്തിയപ്പോൾ ഹൃദയം നിറഞ്ഞ സ്വീകരമാണ് താരത്തിന് ആരാധകർ നൽകിയത്. മടങ്ങിവരവിൽ രൂപത്തിലും ലുക്കിലുമെല്ലാം മറ്റൊരാളാണ് മഞ്ജു. മലയാള സിനിമയിൽ വലിയ ആരാധകവൃന്ദമുള്ള താരം കൂടിയാണ് മഞ്ജു. താരത്തെ കാണാനെത്തിയ ഒരു ആരാധകന്റെ വീഡിയോയണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മഞ്ജു കാറിൽ സഞ്ചരിക്കുമ്പോഴാണ് ആരാധകൻ സമ്മാനവുമായി കാണാനെത്തിയത്. ബൈക്കിലായിരുന്നു ആരാധകന്റെ വരവ്. മഞ്ജുവിന്റെ ഒരു ചിത്രം വരച്ച് ഫ്രെയിം ചെയ്താണ് സമ്മാനം നൽകിയത്. ഒരുപാട് നാളായി ഇതു തരുന്നതിനായൊരു അവസരം കാത്തിരിക്കുന്നെന്നും ആരാധകൻ പറയുന്നുണ്ട്. മഞ്ജു അദ്ദേഹത്തോട് പേരും ചിത്രത്തെ കുറിച്ചുള്ള മറ്റ് വിശേഷങ്ങളുമൊക്കെ ചോദിക്കുന്നത് വീഡിയോയിൽ കാണാം. ആളുകളോട് മഞ്ജു പെരുമാറുന്ന രീതിയ്ക്ക് പ്രശംസ അർഹിക്കുന്നെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ആയിഷ’. ആമിൽ പള്ളി‌യ്ക്കലിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. അജിത്തിനൊപ്പമുള്ള ‘തുനിവാ’ണ് മഞ്ജുവിന്റെ ഈയടുത്തിറങ്ങിയ മറ്റൊരു ചിത്രം. സൗബിൻ ഷാഹീറും മഞ്ജുവും ഒന്നിച്ചെത്തുന്ന ‘വെള്ളരിപട്ടണമാ’ണ് താരത്തിന്റെ അടുത്തതായി റിലീസിനെത്തുന്ന ചിത്രം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Manju warrier receiving gift from fan see video