മഞ്ജു വാരിയര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പ്രതി പൂവന് കോഴി’യിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. നടന് നിവിന്‍ പോളിയാണ് ഗാനം റിലീസ് ചെയ്തത്. ‘ഏനിന്നാ…ഏനിതെന്നാ…’എന്നാരംഭിക്കുന്ന ഗാനത്തില്‍ മഞ്ജു വാരിയര്‍ക്കൊപ്പം നടന് അലന്‍സിയറും എത്തുന്നു. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പി.ജയചന്ദ്രന്, അഭയ ഹിരണ്മയി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അനിൽ പനച്ചൂരാന്റേതാണ് വരികൾ.
‘ഹൗ ഓള്‍ഡ് ആര് യൂ?’ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാരിയറും റോഷന് ആന്‍ഡ്രൂസും ഒരുമിക്കുന്ന ചിത്രമായ ‘പ്രതി പൂവന് കോഴി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. മോഹന്‍ലാലാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്.
മൂന്ന് പൂവന് കോഴികളും മഞ്ജുവുമാണ് പോസ്റ്ററിലുള്ളത്. മഞ്ജുവിന്റെ ഒരു കണ്ണിലേക്ക് മാത്രം ശ്രദ്ധ തിരിക്കുന്ന തരത്തിലാണ് പോസ്റ്റര്‍. ആ കണ്ണിലെ ഭാവം തന്നെ ചിത്രത്തെ കുറിച്ചുള്ള ആകാംക്ഷ വളര്‍ത്തുന്നുണ്ട്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു തിരികെ വന്നത് റോഷന് ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര് യുവിലൂടെയായിരുന്നു. ചിത്രം മികച്ച വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് ഇരുവരും വീണ്ടും ഒരുമിക്കുമ്പോള്‍ ആരാധകരും പ്രതീക്ഷയിലാണ്.
Read Also: ജാനുവാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍: പക്ഷേ സംഭവിച്ചത് ഇങ്ങനെ
വസ്ത്ര വ്യാപരക്കടയിലെ സെയില്‍സ് ഗേളായ മാധുരി എന്ന കഥാപാത്രമായാണ് പ്രതി പൂവന് കോഴിയില്‍ മഞ്ജു എത്തുന്നത്. ഉണ്ണി.ആറിന്റെ പ്രശസ്തമായ കഥയാണ് പ്രതി പൂവന് കോഴി. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഉണ്ണി.ആര് തന്നെയാണ്. മഞ്ജു വാര്യര്‍, റോഷന് ആന്‍ഡ്രൂസ്, ഉണ്ണി.ആര് മൂന്ന് വലിയ പേരുകള്‍ ഒരുമിക്കുന്ന ചിത്രമെന്നതും പ്രതി പൂവന് കോഴിയുടെ സവിശേഷതയാണ്.
ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മിക്കുന്നു. അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ്.പി.ശ്രീകുമാര്‍,ഗ്രേസ് ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ജി.ബാലമുരുകനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗോപീ സുന്ദറിന്റേതാണ് സംഗീതം.