scorecardresearch

അന്ന് നീളൻ മുടിക്കാരി, ഇന്ന് സ്റ്റൈലിഷ് ലേഡി; ഓർമപടവുകൾ കയറി മഞ്ജു വാര്യർ

ഓർമകളിലേക്ക് കൂട്ടികൊണ്ടുപോകുന്ന ഒരു വീഡിയോ പങ്കുവയ്ക്കുകയാണ് മഞ്ജു വാര്യർ

ഓർമകളിലേക്ക് കൂട്ടികൊണ്ടുപോകുന്ന ഒരു വീഡിയോ പങ്കുവയ്ക്കുകയാണ് മഞ്ജു വാര്യർ

author-image
Entertainment Desk
New Update
Manju Warrier, മഞ്ജു വാര്യർ, Manju Warrier Video, മഞ്ജുവാര്യർ വീഡിയോ, Manju Warrier video, Manju warrier latest films, manju warrier movie songs, pranayavarnangal, pranayavarnangal songs, chathurmukham, chathurmukham stills, പ്രണയവർണങ്ങൾ, ചതുർമുഖം, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം, Indian express malayalam, IE malayalam

'പ്രണയവർണങ്ങൾ' എന്ന ചിത്രത്തിലെ ആരോ.. വിരൽമീട്ടി എന്നു തുടങ്ങുന്ന ഗാനരംഗം അത്ര പെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാനാവില്ല. ആ ഗാനരംഗത്തിൽ മഞ്ജു നടന്നു കയറിയ അതേ ഗോവണിപടികളിലൂടെ 22 വർഷത്തിനിപ്പുറം വീണ്ടും മഞ്ജുവാര്യർ നടന്നു കയറുകയാണ്. ഇത്തവണ 'ചതുർമുഖം' എന്ന ചിത്രത്തിനാണ് ആ ഗോവണിപ്പടികൾ സാക്ഷിയാവുന്നത്. ഓർമകളിലേക്ക് കൂട്ടികൊണ്ടുപോകുന്ന ഒരു വീഡിയോ പങ്കുവയ്ക്കുകയാണ് മഞ്ജു വാര്യർ.

Advertisment

ആ ഗോവണിപ്പടികൾക്കോ ലൊക്കേഷനോ കാര്യമായ മാറ്റങ്ങളൊന്നുമില്ല വീഡിയോയിൽ. മാറ്റം മഞ്ജുവാര്യർ എന്ന താരത്തിനു മാത്രം. പഴയ നീളൻമുടിക്കാരിയിൽ നിന്നും സ്റ്റൈലിഷ് മോഡേൺ സ്ത്രീയായി മാറിയിരിക്കുന്ന മഞ്ജു കൗതുകമുണർത്തും.

1998 ലാണ് 'പ്രണയവർണങ്ങൾ' റിലീസ് ആവുന്നത്. ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ഒരു ത്രികോണപ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രം അക്കാലത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. സുരേഷ് ഗോപി, മഞ്ജുവാര്യർ, ദിവ്യ ഉണ്ണി, ബിജു മേനോൻ എന്നിവർ അഭിനയിച്ച ചിത്രത്തിലെ പാട്ടുകളും ഏറെ ഹിറ്റായിരുന്നു.

Advertisment

Read more: വർഷങ്ങൾക്കു ശേഷം തന്റെ സഹപാഠിയെ കണ്ട സന്തോഷത്തിൽ മഞ്ജു വാര്യർ

രഞ്ജിത് കമല ശങ്കറും സലീൽ വിയും ചേർന്ന് സംവിധാനം ചെയ്യുന്ന 'ചതുർമുഖ'ത്തിന്റെ ചിത്രീകരണതിരക്കിലാണ് മഞ്ജു വാര്യർ ഇപ്പോൾ. ഹൊറർ ത്രില്ലർ ആയ ചിത്രത്തിൽ സണ്ണി വെയ്ൻ ആണ് നായകൻ. ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം.

Manju Warrier

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: