മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സംയുക്ത വർമ്മ. ഇടവേളകളിൽ ഒന്നിച്ചു കൂടാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും ഇരുവരും മറക്കാറില്ല. ഇപ്പോഴിതാ, സംയുകത പകർത്തിയ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് മഞ്ജു.
മഞ്ജു തന്നെയാണ് സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചത്. ചിത്രത്തിൽ മഞ്ജുവിന് പിന്നിലെ ഗ്ലാസിൽ ഫൊട്ടോ പകർത്തുന്ന സംയുക്തയെയും കാണാൻ കഴിയും. ശ്രിന്ദ, ഗീതു മോഹൻദാസ്, അപർണ ബാലമുരളി, രമേശ് പിഷാരടി തുടങ്ങിയ താരങ്ങൾ ഉൾപ്പടെ നിരവധിപേർ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.
Also Read: ഈ ഒപ്പന മണവാട്ടിയെ മനസ്സിലായോ?; കുട്ടിക്കാല ചിത്രവുമായി താരം
സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് മഞ്ജുവും ഗീതുവും പൂർണിമ ഇന്ദ്രജിത്തും ഭാവനയുമെല്ലാം. കൂട്ടുകാരുടെ ജന്മദിനം ആഘോഷമാക്കാനും യാത്രകൾ സംഘടിപ്പിക്കാനുമൊന്നും ഈ ചങ്ങാതികൂട്ടം ഒരിക്കലും മടിക്കാറില്ല.
ഈയിടെ മഞ്ജുവും സംയുക്തയും ഗീതുവും ഒത്തുകൂടിയതിന്റെ ഫൊട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗീതുവും മഞ്ജുവും ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. സുഹൃത്തുക്കൾ ഉണ്ടെങ്കിൽ എന്തും നേരിടാമെന്ന് കുറിച്ചാണ് മഞ്ജു ചിത്രം പോസ്റ്റ് ചെയ്തത്. സുഹൃത്തുക്കൾക്കൊപ്പം വളരെ സന്തോഷവതിയായ മഞ്ജുവിനെയാണ് കാണാനാവുക.
മരക്കാർ, ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം എന്നു തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി ഇറങ്ങാനുള്ളത്. ‘മേരി ആവാസ് സുനോ’ ആണ് മഞ്ജു വാര്യരുടേതായി അനൗൺസ് ചെയ്ത മറ്റൊരു ചിത്രം. ക്യാപ്റ്റൻ, വെള്ളം എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഇതാദ്യമായാണ് ജയസൂര്യയും മഞ്ജുവാര്യരും ഒന്നിച്ച് അഭിനയിക്കുന്നത്.