‘ഞങ്ങളെ ആരെങ്കിലും ഒരു ടൈം മെഷീനിൽ കയറ്റി വിടാവോ?’ ചോദിക്കുന്നത് നടിയും ഡിസൈനറും അവതാരകയുമായ പൂർണിമ ഇന്ദ്രജിത്ത്. സിനിമയ്ക്ക് പുറത്ത് ജീവിതത്തിലും കൂട്ടുകാരിയായ മഞ്ജുവിനൊപ്പമുള്ള ഒരു വിദേശയാത്രയുടെ ചിത്രങ്ങൾ പങ്കു വച്ചു കൊണ്ടാണ് പൂർണിമയുടെ ചോദ്യം.

Manju Warrier, Poornima Indrajith, മഞ്ജു വാര്യർ, പൂർണിമ ഇന്ദ്രജിത്ത്, Manju Warrier Poornima Photos, Manju Warrier Poornima Indrajith Photos, Manju Warrier latest photos, Poornima Indrajith phtos, മഞ്ജു വാര്യർ, Indian express Malayalam, IE Malayalam, ഐ ഇ മലയാളം, ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം

കഴിഞ്ഞ വർഷം ഇതേ സമയത്ത് നടത്തിയ ന്യൂയോർക്ക് യാത്രയുടെ ചിത്രങ്ങളാണ് പൂർണിമ ഇൻസ്റ്റഗ്രാമിലൂടെ ഷെയർ ചെയ്തിരിക്കുന്നത്.

‘നോക്കൂ ഇന്നെന്റെ ഗ്യാലറിയിൽ പൊങ്ങി വന്ന ഓർമ്മകൾ എന്താണെന്ന്, കഴിഞ്ഞ വർഷം ഇതേ ദിവസം.​ ദയവായി ആരെങ്കിലും ഞങ്ങളെയൊരു ടൈം മെഷീനിൽ കയറ്റി വിടാവോ? ഈ ഭ്രാന്തിലേക്ക് മടങ്ങാൻ​ എനിക്കാഗ്രഹമുണ്ട്!

ഇന്ന് എന്റെ ഗാലറിയിൽ എന്ത് ഓർമ്മകളാണ് പോപ്പ് ചെയ്തതെന്ന് കാണുക കഴിഞ്ഞ വർഷം ഈ ദിവസം! ആരെങ്കിലും ഞങ്ങളെ ഒരു ടൈം മെഷീനിൽ ഉൾപ്പെടുത്താമോ? എനിക്ക് ഈ ഭ്രാന്തിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ട് !! നമ്മുടെ ബാഗുകൾ‌ വീണ്ടും പായ്ക്ക് ചെയ്യാൻ സമയമായി,’ പൂർണിമ കുറിക്കുന്നു.

ടൈം സ്ക്വയറിൽ മഞ്ജുവിനൊപ്പമുള്ള നിരവധി ചിത്രങ്ങളും പൂർണിമ ഷെയർ ചെയ്തിട്ടുണ്ട്.
Manju Warrier, Poornima Indrajith, മഞ്ജു വാര്യർ, പൂർണിമ ഇന്ദ്രജിത്ത്, Manju Warrier Poornima Photos, Manju Warrier Poornima Indrajith Photos, Manju Warrier latest photos, Poornima Indrajith phtos, മഞ്ജു വാര്യർ, Indian express Malayalam, IE Malayalam, ഐ ഇ മലയാളം, ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം

Manju Warrier, Poornima Indrajith, മഞ്ജു വാര്യർ, പൂർണിമ ഇന്ദ്രജിത്ത്, Manju Warrier Poornima Photos, Manju Warrier Poornima Indrajith Photos, Manju Warrier latest photos, Poornima Indrajith phtos, മഞ്ജു വാര്യർ, Indian express Malayalam, IE Malayalam, ഐ ഇ മലയാളം, ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം

Manju Warrier, Poornima Indrajith, മഞ്ജു വാര്യർ, പൂർണിമ ഇന്ദ്രജിത്ത്, Manju Warrier Poornima Photos, Manju Warrier Poornima Indrajith Photos, Manju Warrier latest photos, Poornima Indrajith phtos, മഞ്ജു വാര്യർ, Indian express Malayalam, IE Malayalam, ഐ ഇ മലയാളം, ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം

പതിനേഴു വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പൂർണിമ. വിവാഹത്തോടെ സിനിമയിൽ നിന്ന് മാറി നിന്നെങ്കിലും പരസ്യങ്ങൾ, ടെലിവിഷൻ ഷോകൾ, റിയാലിറ്റി ഷോകൾ എന്നിവയെല്ലാമായി മലയാളികളുടെ കൺമുന്നിൽ തന്നെയുണ്ടായിരുന്നു പൂർണിമ, ഇപ്പോൾ ആഷിഖ് അബു ചിത്രം ‘വൈറസി’ രണ്ടാം വരവ് നടത്തിയിരിക്കുകയാണ്. രാജീവ് രവിയുടെ ‘തുറമുഖം’ ആണ് വരാനിരിക്കുന്ന മറ്റൊരു പൂർണിമ ചിത്രം.

” വളരെ വേറിട്ടൊരു അനുഭവമാണ് സിനിമയിലേക്കുള്ള ഈ രണ്ടാം വരവ്. സിനിമ ഞാൻ കുറേ മിസ് ചെയ്തു എന്നു തോന്നി. എന്റെ ഒരു ചിത്രം അവസാനമായി റിലീസിനെത്തിയത് 2002 ൽ​ ആണ്. ഇപ്പോൾ 2019 ൽ​ എത്തി നിൽക്കുമ്പോൾ സിനിമ മൊത്തം മാറി. ആമ്പിയൻസ്, സെറ്റുകൾ എല്ലാം തന്നെ മാറിയിട്ടുണ്ട്. സിനിമയുടെ ഈ മാറ്റമൊക്കെ സ്ക്രീനിനു മുന്നിൽ ഇരുന്നാണ് ഇത്രയും നാൾ ഞാൻ കണ്ടത്. കാര്യം ശരിയാണ്, ഇന്ദ്രൻ അഭിനയിക്കുന്നുണ്ട്, പൃഥി അഭിനയിക്കുന്നുണ്ട്, അമ്മയുണ്ട്. കുടുംബവുമായി ചുറ്റിപ്പറ്റി എപ്പോഴും സിനിമയുണ്ട്. പക്ഷേ​ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുമ്പോൾ ആണ് ആ മാറ്റം അനുഭവിച്ചറിയുന്നത്. വളരെ പ്രോ ആക്റ്റീവായ, മനോഹരമായ മാറ്റങ്ങളാണ്. അതൊരുപാട് ആവേശവും ആകാംക്ഷയുമെല്ലാം ഉണ്ടാക്കുന്നുണ്ട്,” മുൻപൊരു അഭിമുഖത്തിൽ രണ്ടാം വരവിനെ കുറിച്ച് ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പൂർണിമ പ്രതികരിച്ചത് ഇങ്ങനെ.

Read more: സിനിമ മാറിയിട്ടുണ്ട്, മനോഹരമായി: അഭിനയത്തിലേക്കുള്ള തിരിച്ചു വരവിനെക്കുറിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook