ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ മനസ്സിനെ ഹരം കൊള്ളിച്ച ഒന്നാണ്’ചാവോ ബെല്ല’ ഗാനം. അനായാസേന വീണയിൽ ‘ചാവോ ബെല്ല’ ഗാനം വായിക്കുന്ന മഞ്ജുവാര്യരുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. സ്പാനിഷ് ടെലിവിഷൻ പരമ്പരയായ ‘മണി ഹെയ്സ്റ്റ്’ സീരീസിലൂടെയാണ് ‘ചാവോ ബെല്ല’ ഗാനം ഹിറ്റായി മാറിയത്.
ഭാവന, ഗീതു മോഹൻദാസ്, നീരജ് മാധവൻ, സാനിയ ഇയ്യപ്പൻ, അനുശ്രീ, അനുമോൾ, ഗായത്രി സുരേഷ്, അപർണ, പ്രിയാമണി, ഉത്തര ഉണ്ണി, ബാബു ആന്റണി, രമേഷ് പിഷാരടി തുടങ്ങി നിരവധി താരങ്ങളാണ് മഞ്ജുവിന്റെ വീണവായനയ്ക്ക് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. വണ്ടർ വുമൺ എന്നാണ് ഗായത്രി സുരേഷ് മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്. കോലോത്തെ തമ്പുരാട്ടിയാടോ പ്രൊഫസ്സറെ എന്നാണ് രമേഷ് പിഷാരടിയുടെ രസകരമായ കമന്റ്.
മുൻപ് രമേഷ് പിഷാരടിയും ധർമ്മജനും ചാവോ ബെല്ല ഗാനം പാടുന്ന ഒരു വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
Read more: സ്പെയിനിലും പിടിയുള്ള പ്രൊഫസർ ഫെഡറിക്കും സംഘവും; ‘ചാവോ ബെല്ല’ ഗാനവുമായി പിഷാരടിയും ധർമ്മജനും
ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ ഗാനമെന്ന് ‘ചാവോ ബെല്ല’യെ വിശേഷിപ്പിക്കാം. രണ്ടാം ലോകമഹായുദ്ധക്കാലത്ത് നാസി പടയാളികളുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാനായി രൂപം കൊണ്ടതാണ് നമ്മൾ ഇന്ന് കേൾക്കുന്ന ‘ചാവോ ബെല്ല’ ഗാനത്തിന്റെ യഥാർത്ഥ രൂപം. രണ്ടാം ലോകമഹായുദ്ധക്കാലത്ത് ഇറ്റലിയിലാകെ തരംഗമായ ഈ ഗാനമാണ് ‘മണി ഹെയ്‌സ്റ്റ്’ പരമ്പരയിലൂടെ ലോകം മുഴുവൻ കീഴടക്കിയിരിക്കുന്നത്. പ്രതിരോധത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായാണ് ഈ ഗാനം ആലപിക്കുന്നത്.