/indian-express-malayalam/media/media_files/2026/02/23/ajith-manju-warrier-fi-2026-02-23-14-01-50.jpg)
/indian-express-malayalam/media/media_files/2026/02/23/ajith-manju-warrier-6-2026-02-23-14-02-07.jpg)
തമിഴ് സൂപ്പർ താരം അജിത്ത് കുമാറിനോടുള്ള നന്ദിയും ആദരവും പ്രകടിപ്പിച്ചു കൊണ്ട് മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യർ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു.
/indian-express-malayalam/media/media_files/2026/02/23/ajith-manju-warrier-5-2026-02-23-14-02-07.jpg)
തന്റെ ഉള്ളിലെ ആവേശം കണ്ടെത്താൻ വഴികാട്ടിയായതിന് അജിത്തിന് നന്ദി പറയുകയാണ് മഞ്ജു വാര്യർ പോസ്റ്റിൽ. ഓരോരുത്തരുടെയും ആത്മാവിനെ ജ്വലിപ്പിക്കുന്ന കാര്യങ്ങൾ എങ്ങനെ തേടിപ്പിടിക്കണം എന്ന് അജിത്ത് കാണിച്ചുതരുന്നുവെന്നും മഞ്ജു കുറിച്ചു.
/indian-express-malayalam/media/media_files/2026/02/23/ajith-manju-warrier-4-2026-02-23-14-02-07.jpg)
മുൻപ് അജിത്തിനൊപ്പം നടത്തിയ ബൈക്ക് ട്രിപ്പുകളുടെ ചിത്രങ്ങളും ഏറെ വൈറലായിരുന്നു. തമിഴ് താരം അജിത്തിനൊപ്പമുള്ള ലഡാക്ക് യാത്രയാണ് മഞ്ജുവിന്റെ ജീവിതത്തിൽ പുതിയൊരു വഴിത്തിരിവായത്.
/indian-express-malayalam/media/media_files/2026/02/23/ajith-manju-warrier-3-2026-02-23-14-02-07.jpg)
അടുത്തിടെ ബി.എം.ഡബ്ല്യു (BMW R1250 GS) അഡ്വഞ്ചർ ബൈക്കിൽ മഞ്ജു ധനുഷ് കോടിയിലേക്ക് നടത്തിയ യാത്രയും ഏറെ ശ്രദ്ധ നേടിയിരുന്നു.
/indian-express-malayalam/media/media_files/2026/02/23/ajith-manju-warrier-2-2026-02-23-14-02-07.jpg)
അജിത്ത് കുമാർ റേസിംഗിന്റെ ഭാഗമായി നടന്ന റേസിംഗ് പിറ്റിലെ ആവേശകരമായ നിമിഷങ്ങൾക്ക് സാക്ഷിയാകാൻ എത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളാണ് മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുന്നത്.
/indian-express-malayalam/media/media_files/2026/02/23/ajith-manju-warrier-1-2026-02-23-14-02-07.jpg)
റേസിംഗ് ട്രാക്കിലെ വേഗതയും ത്രില്ലും ഇത്രയും അടുത്തുനിന്ന് നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണെന്നും മഞ്ജുവാര്യർ കുറിച്ചു.
/indian-express-malayalam/media/media_files/2026/02/23/ajith-manju-warrier-2026-02-23-14-02-07.jpg)
അജിത്തിനൊപ്പമുള്ള ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us