/indian-express-malayalam/media/media_files/uploads/2018/10/ManjuWarrier29-tile.jpg)
അന്തരിച്ച എഡിറ്റര്‍ റഹ്മാന് മൊഹമ്മദ് അലിക്ക് ആദരാഞ്ജലികളുമായി നടി മഞ്ജുവാര്യര്‍. മുപ്പത് വയസ്സായിരുന്നു. ജോ ആന്‍ഡ് ദി ബോയ് എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു റഹ്മാനെ ആദ്യമായി കണ്ടതെന്നും ഇത്ര നേരത്തേ യാത്രയാകേണ്ടിയിരുന്ന പ്രതിഭയായിരുന്നില്ല അദ്ദേഹമെന്നും മഞ്ജു കുറിച്ചു.
അകാലത്തിൽ വിട പറഞ്ഞു പോയിരിക്കുന്നു പ്രിയ സുഹൃത്ത് റഹ്മാൻ മുഹമ്മദ്. "Jo and the Boy" ന്റെ സെറ്റിൽ വച്ചായിരുന്നു അദ്ദേഹത്തെ ആദ്യം കണ്ടത്. ഇത്ര നേരത്തെ യാത്രയാവേണ്ടിയിരുന്ന ഒരു പ്രതിഭ ആയിരുന്നില്ല റഹ്മാൻ. ആദരാഞ്ജലികൾ!
— Manju Warrier (@themanjuwarrier) October 21, 2018
ദിലീപ് നായകനായ പാപ്പി അപ്പച്ച എന്ന സിനിമയില്‍ അസിസ്റ്റന്‍ഡ് എഡിറ്ററായാണ് റഹ്മാന് സിനിമാ രംഗത്തേക്ക് പ്രവേശിപ്പിക്കുന്നത്. പിന്നീട് കാവ്യ മാധവന് നായികയായ 'ആകാശവാണി ', മഞ്ജുവിന്‍്റെ 'ജോ ആന്‍ഡ് ദ് ബോയ്', 'കുഞ്ഞു ദൈവം', 'കളി', 'ഒരു നക്ഷത്രമുള്ള ആകാശം' ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ എഡിറ്ററായി പ്രവര്‍ത്തിച്ചു.
കോട്ടയം സ്വദേശിയായ റഹ്മാന് 30 വയാസിയിരുന്നു. പ്രളയസമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന റഹ്മാനെ കഴിഞ്ഞ ഏതാനും ആഴ്ചകളായി പനി ബുദ്ധിമുട്ടിക്കാറുണ്ടായിരുന്നു. പിന്നീട് നടത്തിയ തുര്‍ക്കി യാത്രയെ തുടര്‍ന്ന് പനി കൂടുകയും തിരിച്ചെത്തിയ റഹ്മാനെ കോട്ടയം കാരിത്താസ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ശനിയാഴ്ച വൈകുന്നേരം 4.30ഓടെയായിരുന്നു മരണം. സംസ്കാരം ഇന്ന് ഏറ്റുമാനരൂരില് നടക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.