സുഷമ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

മഞ്ജു വാര്യർ, പൃഥ്വിരാജ്, നിവിൻ പോളി തുടങ്ങി സിനിമാലോകത്തു നിന്നു നിരവധിയേറെ പേരാണ് സുഷമ സ്വരാജിന് അന്ത്യാഞ്ജലി അർപ്പിച്ചിരിക്കുന്നത്

Sushma swaraj, സുഷമ സ്വരാജ്, sushma swaraj dead, former external affairs minister, sushma swaraj death reactions, Manju Warrier, Prithviraj, Nivin Pauly, മഞ്ജുവാര്യർ, നിവിൻ പോളി, പൃഥ്വിരാജ്, anupam kher, anushka sharma, parineeti chopra suhsma swaraj, arjun kapoor, ayuhsmann khurrana, ritesih deshmukh, അനുപം ഖേർ, sushma swaraj age, sushma swaraj dies, bollywood reacts sushma swaraj

ഇന്നലെ അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുഷമ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കുകയാണ് സിനിമാലോകവും. മലയാളത്തിൽ നിന്നും മഞ്ജു വാര്യർ, പൃഥ്വിരാജ്, നിവിൻ പോളി, ബോളിവുഡിൽ നിന്നും പ്രസൂൺ ജോഷി, കിരൺ ഖേർ, ആയുഷ്മാൻ ഖുറാന, അർജുൻ കപൂർ, അനുഷ്ക ശർമ്മ, പരിണീതി ചോപ്ര, സ്വര ഭാസ്ക്കർ, ബോമൻ ഇറാനി, റിതേഷ് ദേശ്‌മുഖ്, ഏക്താ കപൂർ, രവീണ ടണ്ടൻ തുടങ്ങി നിരവധിയേറെ പേരാണ് സുഷമ സ്വരാജിന്റെ വിയോഗത്തിൽ ദുഖം രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് വൈകീട്ട് നാലിനാണ് സംസ്കാരം. ഇപ്പോള്‍ ഡല്‍ഹിയിലുള്ള സുഷമയുടെ വസതിയില്‍ പൊതുദര്‍ശനം നടക്കുകയാണ്. 11 മണി വരെ ഭൗതികശരീരം ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. അതിനു ശേഷം ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പൊതുദര്‍ശനം നടക്കും. വൈകീട്ട് മൂന്നോടെ ലോധി റോഡിലുള്ള ശ്മശാനത്തില്‍ അന്ത്യ ശുശ്രൂഷകള്‍ ആരംഭിക്കും. നാലോടെ ഭൗതികശരീരം വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിക്കും.

Read more: ഒരു രൂപയുടെ കടം ബാക്കിയാക്കി സുഷമ യാത്രയായി; മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഫോണില്‍ സംസാരിച്ചു

ഇന്നലെ രാത്രിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സുഷമ സ്വരാജ് വിട വാങ്ങുന്നത്. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അറുപത്തിയേഴ് വയസായിരുന്നു. ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാത്രി 9.30 ഓടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ സുഷമയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Manju warrier nivin pauly bollywood actors mourn the demise of sushma swaraj

Next Story
സൊനാക്ഷി സിന്‍ഹ അറസ്റ്റില്‍! വിലങ്ങു വെച്ചു കൊണ്ടു പോകുന്ന വീഡിയോ പുറത്ത്
The moderation of comments is automated and not cleared manually by malayalam.indianexpress.com