/indian-express-malayalam/media/media_files/uploads/2023/08/Manju-Warrier-Fi.jpg)
Photo: Manju Warrier | Instagram
മലയാളികൾ നെഞ്ചിലേറ്റുന്ന താരമാണ് മഞ്ജു വാര്യർ. യൂത്തിനും കുടുംബപ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരി. ലുക്കിലും ഗെറ്റപ്പിലുമൊക്കെ ഏറെ മാറ്റങ്ങളോടെ അനുദിനം കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ് മഞ്ജു. കൂടുതൽ ചെറുപ്പമാകുന്ന മഞ്ജുവിനെയാണ് ഇപ്പോൾ കാണാനാവുക. എന്നും ചുറുചുറുക്കോടെയും യൗവ്വനത്തോടെയും നിലനിർത്താനുള്ള വഴികളിലൊന്നാണ് സെൽഫ് ലവ് എന്ന് മഞ്ജു തന്റെ ജീവിതം കൊണ്ട് പറയാതെ പറയുന്നുണ്ട്.
മഞ്ജുവിന്റെ പുതിയ വീഡിയോയും ശ്രദ്ധ നേടുകയാണ്. ഓണം വൈബിലുള്ള ഒരു വീഡിയോ ആണ് മഞ്ജു ഷെയർ ചെയ്തിരിക്കുന്നത്. പ്രശസ്ത ഡിസൈനറായ സമീറ സനീഷ് ഒരുക്കിയ ഡ്രസ്സിൽ അതിസുന്ദരിയായ മഞ്ജുവിനെ വീഡിയോയിൽ കാണാം.
ഈ കുട്ടീടെ കോളേജിൽ ഓണപ്പരിപാടി ആണെന്നു തോന്നുന്നു, എക്സ്ക്യൂസ് മീ ഏതു കോളേജിലാ എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ.
/indian-express-malayalam/media/media_files/uploads/2023/08/Manju-Warrier-1-1.jpg)
/indian-express-malayalam/media/media_files/uploads/2023/08/Manju-Warrier-2-1.jpg)
/indian-express-malayalam/media/media_files/uploads/2023/08/Manju-Warrier-3-1.jpg)
/indian-express-malayalam/media/media_files/uploads/2023/08/Manju-Warrier-6-1.jpg)
/indian-express-malayalam/media/media_files/uploads/2023/08/Manju-Warrier-5-1.jpg)
/indian-express-malayalam/media/media_files/uploads/2023/08/Manju-Warrier-4-1.jpg)
മഞ്ജുവിന്റെ ഫാഷൻ സ്റ്റേറ്റ്മെന്റുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയ നിരന്തരം ആഘോഷമാക്കുന്നത്. അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജുവിനുള്ള വിശേഷണം.
കലോത്സവവേദികളിൽ നിന്നും സിനിമയുടെ ലോകത്തെത്തിയ അഭിനേത്രിയാണ് മഞ്ജു വാര്യർ. രണ്ട് വർഷം തുടർച്ചയായി സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലക പട്ടം അണിഞ്ഞിട്ടുള്ള മഞ്ജു വാര്യർ 1995-ൽ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയരംഗത്തെത്തിയത്. ‘സല്ലാപം’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു.
14 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഹൗ ഓൾഡ് ആർ യൂ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യർ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിലും സൂപ്പർസ്റ്റാർ ആയി മാറിയിരിക്കുകയാണ്.
മലയാളത്തിലെ പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് മഞ്ജു വാര്യർ ഇന്ന്. സിനിമകളിലെ മഞ്ജുവിനെ മാത്രമല്ല, ജീവിതത്തിലെ മഞ്ജുവിനെയും മലയാളികൾക്ക് ഏറെയിഷ്ടമാണ്. മഞ്ജു വാര്യരോളം മലയാളി സ്നേഹിക്കുന്ന മറ്റൊരു അഭിനേത്രിയുണ്ടോ എന്ന് സംശയമാണ്. സ്വന്തം വീട്ടിലെയൊരാൾ എന്ന രീതിയിലാണ് പലരും മഞ്ജുവിനെ നോക്കി കാണുന്നത്. അത്രയേറെ പ്രിയങ്കരിയാണ് മലയാളികൾക്ക് മഞ്ജു.പൊതുവെ സൂപ്പർസ്റ്റാർ പട്ടം നായകൻമാർക്ക് മാത്രം കൽപ്പിച്ചു കൊടുക്കാറുള്ള സിനിമാലോകത്ത് മഞ്ജുവും സൂപ്പർസ്റ്റാർ ആയി മാറുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.