scorecardresearch

Latest News

കൂളിങ് ഗ്ലാസും വച്ച് സ്റ്റൈലായി മഞ്ജു വാര്യർ; ചിത്രങ്ങൾ

”ഫോണിൽ നോക്കുന്നത് മറക്കാൻ എന്തെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുക,” എന്നാണ് മഞ്ജു ഫൊട്ടോകൾക്കൊപ്പം കുറിച്ചത്

Manju Warrier, actress, ie malayalam

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നടിയാണ് മഞ്ജു വാര്യർ. നീണ്ട വർഷങ്ങൾക്കുശേഷം മഞ്ജു വെള്ളിത്തിരയിലേക്ക് മടങ്ങി എത്തിയപ്പോൾ ഹൃദയം നിറഞ്ഞ സ്വീകരമാണ് താരത്തിന് ആരാധകർ നൽകിയത്. മടങ്ങിവരവിൽ രൂപത്തിലും ലുക്കിലും മാറിയ മഞ്ജുവിനെയാണ് ആരാധകർ പിന്നെ കണ്ടത്. ഇപ്പോഴിതാ, സ്റ്റൈലിഷ് ലുക്കിലുള്ള പുത്തൻ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി.

കൂളിങ് ഗ്ലാസും ധരിച്ച് ഫോണിൽ എന്തോ നോക്കിയിരിക്കുന്ന മഞ്ജുവാണ് ചിത്രങ്ങളിലുള്ളത്. ”ഫോണിൽ നോക്കുന്നത് മറക്കാൻ എന്തെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുക,” എന്നാണ് മഞ്ജു ഫൊട്ടോകൾക്കൊപ്പം കുറിച്ചത്.

മഞ്ജുവിന്റെ ഫാഷൻ സ്റ്റേറ്റ്മെന്റുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയ നിരന്തരം ആഘോഷമാക്കുന്നത്. അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജുവിനെ ആരാധകർ വിശേഷിപ്പിക്കുന്നത്.

Read More: പുത്തൻ ഹെയർസ്റ്റൈലിൽ മഞ്ജു വാര്യർ; മേക്കോവർ ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Manju warrier new stylish photos