മഞ്ജുവാര്യർ മലയാളി പ്രേക്ഷകരെ സംബന്ധിച്ച് വളരെ സ്പെഷൽ ആയൊരു താരമാണ്. ഒരു പ്രത്യേക ഇഷ്ടംതന്നെ പ്രേക്ഷകർക്ക് മഞ്ജുവിനോടുണ്ട്. അതുകൊണ്ടു കൂടിയാവാം, 14 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഹൗ ഓൾഡ് ആർ യൂ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോൾ പ്രേക്ഷകർ മഞ്ജുവിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. മറ്റാരോടും കാണിക്കാത്ത സ്നേഹാദരവോടെ എതിരേറ്റത്.
രണ്ടാം വരവിലെ മഞ്ജു രൂപഭാവങ്ങളിലും ഏറെ വ്യത്യസ്തയാണ്. സ്റ്റൈലിഷ് ലുക്കിലുള്ള മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം എപ്പോഴും ആരാധകർ കൗതുകത്തോടെയാണ് ഏറ്റെടുക്കുന്നത്. മഞ്ജു പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. പുതിയ ലുക്കിൽ കൂടുതൽ ചെറുപ്പം തോന്നിക്കുന്നുണ്ട് താരത്തിന്.
Life happens, laughter helps! And coffee too… @bineeshchandra
Posted by Manju Warrier on Tuesday, March 16, 2021
Read more: വേദിയിൽ താരമായി അമ്മ, കൺനിറയെ കണ്ട് മഞ്ജു; ചിത്രങ്ങൾ, വീഡിയോ
അനുദിനമെന്ന പോൽ കൂടുതൽ ചെറുപ്പമായി കൊണ്ടിരിക്കുന്ന മഞ്ജുവിനെയാണ് സമീപകാലങ്ങളിലെ ചിത്രങ്ങളിലെല്ലാം കാണാൻ കഴിയുക. മഞ്ജുവിന്റെ പുതിയ ലുക്കിന് സോഷ്യൽ മീഡിയയിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
View this post on Instagram
View this post on Instagram
ഒരു പിടി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ പുരോഗമിക്കുന്നത്. മമ്മൂട്ടിയോടൊപ്പം മഞ്ജു ആദ്യമായി അഭിനയിക്കുന്ന ‘ദി പ്രീസ്റ്റ്’ ആണ് റിലീസ് കാത്തുകിടക്കുന്ന ചിത്രങ്ങളിൽ ഒന്ന്. പ്രിയദർശൻ- മോഹൻലാൽ ചിത്രം ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’, സന്തോഷ് ശിവൻ ചിത്രം ‘ജാക്ക് ആൻഡ് ജിൽ’, കയറ്റം, ചതുർമുഖം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ എന്നിങ്ങനെ വരാനിരിക്കുന്ന എട്ടോളം ചിത്രങ്ങളിൽ മഞ്ജുവാണ് നായിക.
Read more: വർഷങ്ങൾക്കു ശേഷം തന്റെ സഹപാഠിയെ കണ്ട സന്തോഷത്തിൽ മഞ്ജു വാര്യർ