scorecardresearch

പുത്തൻ ഹെയർസ്റ്റൈലിൽ മഞ്ജു വാര്യർ; മേക്കോവർ ചിത്രങ്ങൾ

മഞ്ജുവിന്റെ ലുക്കാകെ മാറിയെന്നാണ് ആരാധകർ പറയുന്നത്

manju warrier, actress, ie malayalam

പുതിയ സിനിമകളുമായി തിരക്കിലാണ് മഞ്ജു വാര്യർ. താരത്തിന്റെ പുതിയ സിനിമയായ ആയിഷയുടെ ചിത്രീകരണം യുഎഇയിൽ പുരോഗമിക്കുകയാണ്. ഇടയ്ക്കിടെ പുതിയ ലുക്കിലും മഞ്ജു പ്രത്യക്ഷപ്പെടാറുണ്ട്. പുതിയ ഹെയർസ്റ്റൈലിലുള്ള മഞ്ജുവിന്റെ മേക്കോവർ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

പരസ്യ ചിത്രത്തിനുവേണ്ടിയാണ് മഞ്ജുവിന്റെ പുത്തൻ ഹെയർസ്റ്റൈൽ. സജിത്ത് ആൻഡ് സുജിത്തായിരുന്നു മഞ്ജുവിനായി ഹെയര്‍ സ്റ്റൈലൊരുക്കിയത്. മഞ്ജുവിനൊപ്പം വീണ്ടും പ്രവർത്തിക്കാനായതിന്റെ സന്തോഷം ഇരുവരും ഷെയർ ചെയ്തിട്ടുണ്ട്.

മഞ്ജുവിന്റെ ലുക്കാകെ മാറിയെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ചിലർ മഞ്ജുവിന്റെ പുതിയ ലുക്കിനെ വിമർശിച്ചിട്ടുണ്ട്. മഞ്ജുവിന്റെ വലിയ ആരാധകൻ ആണെങ്കിലും ഈ ഹെയർസ്റ്റൈൽ താരത്തിന് ഇണങ്ങുന്നതല്ലെന്നായിരുന്നു ഒരു കമന്റ്.

മഞ്ജുവിന്റെ ഫാഷൻ സ്റ്റേറ്റ്മെന്റുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയ നിരന്തരം ആഘോഷമാക്കാറുണ്ട്. അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജുവിനെ ആരാധകർ വിശേഷിപ്പിക്കുന്നത്. നടിയെന്ന രീതിയിൽ മാത്രമല്ല, വ്യക്തിയെന്ന രീതിയിലും മഞ്ജുവിനോട് ഏറെ ബഹുമാനവും സ്നേഹവും സൂക്ഷിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും.

Read More: തന്റെ പ്രിയതാരത്തിനൊപ്പം ചുവടുവെച്ച് മഞ്ജു വാര്യർ

e

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Manju warrier new hairstyle photos