Latest News

പുത്തൻ ഹെയർ സ്റ്റൈലിൽ മഞ്ജു വാര്യർ; നീളൻ മുടിക്കാരിയെയാണ് ഇഷ്ടമെന്ന് ബാബു ആന്റണി

പുതിയ ലുക്ക് കൊള്ളാം എങ്കിലും എനിക്ക് ആ നീളൻ മുടിയാണ് ഇഷ്ടമെന്നായിരുന്നു ബാബു ആന്റണിയുടെ കമന്റ്

manju warrier, actress, ie malayalam

വർഷം കഴിയുംതോറും പ്രായം കുറയുകയാണെന്ന് തോന്നും മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യർക്ക്. ഇടയ്ക്കിടെ തന്റെ ലുക്കിലും ഹെയർ സ്റ്റൈലിലും മഞ്ജു മാറ്റം വരുത്താറുണ്ട്. താരത്തിന്റെ മേക്കോവർ ചിത്രങ്ങൾ ആരാധകരും ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്.

മഞ്ജുവിന്റെ പുതുപുത്തൻ ഹെയർ സ്റ്റൈൽ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇത്തവണ ഷോർട്ട് ഹെയർ ലുക്കിലാണ് താരമുളളത്. മുടി കളർ ചെയ്തിട്ടുമുണ്ട്. പുത്തൻ ഹെയർ സ്റ്റൈലിൽ ചിരിച്ചുകൊണ്ടുളള ചിത്രം മഞ്ജു തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

ദീപ്തി സതി, ഗീതു മോഹൻദാസ്, ബാബു ആന്റണി അടക്കമുളളവർ ഫൊട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. പുതിയ ലുക്ക് കൊള്ളാം എങ്കിലും എനിക്ക് ആ നീളൻ മുടിയാണ് ഇഷ്ടമെന്നായിരുന്നു ബാബു ആന്റണിയുടെ കമന്റ്.

babu antony, manju warrier, ie malayalam

സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റുകളായ സജിത്ത് ആൻ സുജിത്ത് സഹോദരങ്ങളാണ് മഞ്ജുവിന്റെ പുതിയ മേക്കോവറിന് പിന്നിൽ. മഞ്ജുവിനൊപ്പമുളള ചിത്രം അവർ തങ്ങളുടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രജേഷ് സെൻ സംവിധാനം ചെയ്ത ‘മേരി ആവാസ് സുനോ’ ആണ് മഞ്ജുവിന്റെ അടുത്ത ചിത്രം. ജയസൂര്യയും മഞ്ജു വാര്യരുമാണ് നായികാനായകന്മാർ. ക്യാപ്റ്റൻ, വെള്ളം എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ. മരക്കാർ, ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം എന്നു തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി ഇറങ്ങാനുള്ളത്.

Read More: ഇതെന്റെ ഗാഥാ ജാം; ഗീതുവിന്റെ പടം പകർത്തി മഞ്ജു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Manju warrier new hair style viral photos

Next Story
‘നീയില്ലാതൊരു ജീവിതം സങ്കൽപ്പിക്കാൻ കഴിയില്ല’, പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസയുമായി ദുൽഖർDulquer, Amaal Birthday, അമാൽ ജന്മദിനം, Dulquer family, Dulquer Salmaan and Amaal, ദുൽഖർ സൽമാൻ, Mariyam Dulquer, മറിയം ദുൽഖർ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com