മഞ്ജുവാര്യരെ കേന്ദ്രകഥാപാത്രമാക്കി നവാഗത സംവിധായകന്‍ സാജിദ് യഹിയ സംവിധാനം ചെയ്ത ചിത്രം മോഹന്‍ലാല്‍ നേരത്തേ നിശ്ചയിച്ച പ്രകാരം ഏപ്രില്‍ 14നു തന്നെ എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍. തന്റെ പുസ്തകത്തില്‍ നിന്നെടുത്തതാണ് ചിത്രത്തിന്റെ കഥ എന്നാരോപിച്ച് കലവൂര്‍ രവികുമാര്‍ കോടതിയെ സമീപിക്കുകയും കോടതി സിനിമയുടെ റിലീസ് സ്‌റ്റേ ചെയ്യുകയും ചെയ്തിരുന്നു.

Read More: ‘മോഹന്‍ലാലിനെ’ തടഞ്ഞ് കോടതി: കഥ മോഷ്ടിച്ചെന്ന ഹര്‍ജിയില്‍ ചിത്രത്തിന്റെ റിലീസിന് സ്റ്റേ

എന്നാല്‍ അഞ്ചുലക്ഷം രൂപ സിനിമയുടെ കഥയ്ക്ക് പ്രതിഫലമായി മോഹന്‍ലാല്‍ എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തനിക്ക് നല്‍കിയെന്ന് കലവൂര്‍ രവികുമാര്‍ ഐഇ മലയാളത്തോടു പറഞ്ഞു.

‘മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്’ എന്ന തന്റെ കഥയെ ആസ്പദമാക്കിയുളളതാണ് സാജിദിന്റെ മോഹന്‍ലാല്‍ സിനിമയെന്നാണ് കലവൂര്‍ രവികുമാറിന്റെ ആരോപണം.

Read More: മനു അങ്കിള്‍, ആദി, മോഹന്‍ലാല്‍: തിരശീലയില്‍ തെളിയുന്ന ‘ലാലേട്ടന്‍’ എന്ന വികാരം

മോഹന്‍ലാല്‍ എന്ന സിനിമയ്‌ക്കെതിരെ പകര്‍പ്പവകാശ ലംഘനത്തിനായിരുന്നു കേസ് നല്‍കിയിരുന്നത്. ”പതിമൂന്ന് വര്‍ഷം മുമ്പ് കേരള കൗമുദിയുടെ സണ്‍ഡേ പതിപ്പില്‍ പ്രസിദ്ധീകരിച്ച എന്റെ ”മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കരപേടിയാണ്” എന്നപേരിലുളള കഥയാണ് ഇവര്‍ സിനിമ ആക്കിയിരിക്കുന്നത് എന്നതാണ് ഈ പരാതിക്ക് അടിസ്ഥാനമായ കാരണം. 2005 ലാണ് ഈ കഥ പ്രസിദ്ധീകരിക്കപ്പെടുന്നത് എന്ന് ആലോചിക്കണം. അതിന് ശേഷം ”മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കരപേടിയാണ്” തലക്കെട്ടിലാണ് എന്റെ ഒരു ചെറുകഥാ സമാഹാരം പ്രസിദ്ധീകരിക്കുന്നത്. ഇത് രണ്ട് പതിപ്പ് പ്രസിദ്ധീകരിച്ചു കഴിഞ്ഞതാണ്.” രവികുമാര്‍ ഐഇ മലയാളത്തോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ