“ഈ ഓട്ടക്കാലണക്ക് വിലയുണ്ടെന്ന് കടുവാ ചാക്കോയ്ക്ക് നീ കാണിച്ചു കൊടുത്തു, പകരം നിനക്ക് എന്ത് വേണം?” “ആശാന്റെ മുഖത്തിരിക്കുന്ന ആ കറുത്ത കണ്ണട.” ‘സ്ഫടികം’ സിനിമയിലെ സൂപ്പർ ഹിറ്റ് സീനുകളിലൊന്നാണിത്. ഈ രംഗത്തെ ഓർമിപ്പിച്ചുകൊണ്ട് ‘സ്ഫടികം’ സിനിമയിലെ ഒരു പാട്ട് പുനരാവിഷ്കരിക്കുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ.

‘സ്ഫടിക’ത്തിൽ ആടുതോമയായി സ്ക്രീനിലെത്തിയ സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ മുന്നിലാണ് മഞ്ജുവിന്റെ ഈ പെർഫോമൻസ്.’ഫ്ലവേഴ്സ്’ ടെലിവിഷനിലെ ഒരു സ്റ്റേജ് ഷോയിൽ നിന്നുള്ള ഈ ദൃശ്യം മഞ്ജു വാര്യർ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

Read More: മാണി സാറാണ് പറഞ്ഞത് ആടുതോമ വേണ്ട ‘സ്ഫടികം’ മതിയെന്ന്; ആ പേര് വന്നതിങ്ങനെ

 

View this post on Instagram

 

A post shared by Manju Warrier (@manju.warrier)

പാട്ടിനിടയിൽ മഞ്ജു മോഹൻലാലിനോട് കറുത്ത കണ്ണട ചോദിക്കുന്നത് ഈ വീഡിയോയിൽ കാണാം. സ്റ്റേജിലുണ്ടായിരുന്ന മുകേഷും രമേഷ് പിഷാരടിയും മോഹൻലാലിനോട് ആ കണ്ണട കൊടുക്കാൻ നിർബന്ധിക്കുകയും രമേഷ് പിഷാരടി ആ കണ്ണട എടുത്ത് മഞ്ജുവിന് നൽകുകയും ചെയ്യുന്നു. പിന്നീട് ആ കൂളിങ് ഗ്ലാസ് വച്ചാണ് മഞ്ജു പാട്ട് പാടി പൂർത്തിയാക്കിയത്.

Read More: ‘കിം കിം’ ചാലഞ്ച് അങ്ങ് കെനിയ വരെ എത്തിയപ്പോൾ; വീഡിയോ പങ്കിട്ട് മഞ്ജു വാര്യർ

തികച്ചും രസകരമായ അനുഭവമായിരുന്നു അതെന്നും ഈ പാട്ട് പാടാൻ ക്ഷണിച്ചതിന് നന്ദിയുണ്ടെന്നും മഞ്ജു കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook