Latest News
ഡോക്ടറെ മര്‍ദിച്ച സംഭവം: കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
ഇന്ന് സംസ്ഥാന വ്യാപകമായി കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ ഒപി ബഹിഷ്കരണം
മുട്ടില്‍ മരം മുറി: പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും
ജോസഫൈന്റെ പരാമര്‍ശം: പരിശോധിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് പരിശീലന മത്സരങ്ങള്‍ വേണം; ആവശ്യവുമായി ബി.സി.സി.ഐ

ആ ‘കുട്ടിയുടെ’ കണ്ണുകളില്‍ ദീപാവലിയുടെ തിളക്കം; കാര്‍ത്യായനി അമ്മയെ നേരിട്ട് കണ്ട് മഞ്ജു വാര്യര്‍

ഇന്ന് എന്നെത്തേടി വന്ന അതിഥി എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്

സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയില്‍ 98 മാര്‍ക്ക് നേടി സംസ്ഥാനത്ത് ഒന്നാമതെത്തി തിളക്കമാര്‍ന്ന വിജയം നേടിയ 96കാരി കാര്‍ത്യായനി അമ്മയെ നടി മഞ്ജു വാര്യര്‍ നേരിട്ട് വന്നു കണ്ടു. ക്രയോൺസ് ഫൗണ്ടേഷന്റെ ദീപാവലിസമ്മാനം നല്‍കാനാണ് നടി ഹരിപ്പാട്ടെ ഹോട്ടലിലെത്തിയത്. മഞ്ജുവിനെ അപ്രതീക്ഷിതമായി നേരിട്ട് കണ്ട കാര്‍ത്യായനിയും ഒരു നിമിഷം അത്ഭുതപ്പെട്ടുപോയി. ഈ സര്‍പ്രൈസ് ആയിരുന്നു ക്രയോണ്‍സ് ഫൗണ്ടേഷന്‍ കാര്‍ത്യായനിക്കായി ഒരുക്കിയിരുന്നത്.

അമ്മയെ കെട്ടിപ്പിടിച്ചുള്ള ചിത്രങ്ങൾ മഞ്ജു തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.. “ഇന്ന് എന്നെത്തേടി വന്ന അതിഥി…97-ാം വയസില്‍ സാക്ഷരതാമിഷന്റെ അക്ഷരലക്ഷം പരീക്ഷയില്‍ 98മാര്‍ക്ക് നേടി സംസ്ഥാനത്ത് ഒന്നാമതെത്തി പ്രായത്തെ ‘തോല്പിച്ച’ കെ.കാർത്യായനി അമ്മ.” ചിത്രത്തോടൊപ്പം മഞ്ജുവിന്റെ കുറിപ്പ്.

മിഷന്റെ ഗുഡ്‍വില്‍ അംബാസിഡര്‍ കൂടിയായ തനിക്ക് ഈ ഒന്നാം റാങ്ക് വ്യക്തിപരമായി പ്രിയപ്പെട്ടതാണെന്നും മഞ്ജു കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. ‘സാക്ഷരാതാമിഷന്റെ പ്രവര്‍ത്തനങ്ങളില്‍ ഗുഡ് വില്‍ അംബാസിഡര്‍ എന്ന നിലയില്‍ സഹകരിക്കുന്നതുകൊണ്ട് ഈ ഒന്നാംറാങ്ക് വ്യക്തിപരമായി പ്രിയപ്പെട്ടതാകുന്നു.

ഇനി എന്താണ് ആഗ്രഹം എന്ന് ചോദിച്ചപ്പോള്‍ കാര്‍ത്യായനി അമ്മൂമ്മ പറഞ്ഞ വാക്കുകള്‍ കൂടുതല്‍ അതിശയിപ്പിച്ചു. കമ്പ്യൂട്ടറും ഇംഗ്ലീഷും പഠിക്കണം. നൂറാംവയസില്‍ പത്താംക്ലാസ് പരീക്ഷയെഴുതി നൂറില്‍ നൂറും വാങ്ങണം.’ സാധാരണ പലരും വെറ്റിലയില്‍ നൂറു തേച്ചിരിക്കുന്ന പ്രായത്തിലാണ് അമ്മൂമ്മ ഇത് പറയുന്നതെന്നോര്‍ക്കണം!. സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെയൊക്കെ ലക്ഷ്യത്തിലെത്തുന്നതും’നല്ല മാര്‍ക്ക്’നേടുന്നതും കാണുമ്പോള്‍ അതിനൊപ്പം പ്രവർത്തിക്കാനായതില്‍ അഭിമാനം തോന്നുന്നു,’ മഞ്ജു പറഞ്ഞു.

സാക്ഷരതാ മിഷന്റെ ആദ്യഘട്ട തുല്യതാ പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയാണ് കാർത്യായനി അമ്മ വാര്‍ത്തകളില്‍ നിറഞ്ഞത്. മുഖ്യ മന്ത്രിയിൽ നിന്നും സർട്ടിഫിക്കറ്റും വാങ്ങി. മകൾ അമ്മിണി അമ്മയുടെ പത്താം തരം പഠിത്തം കഴിഞ്ഞാണ് കാർത്യായനി അമ്മൂമ്മ പഠിച്ചു തുടങ്ങുന്നത്. തലയിണയുടെ കീഴിൽ നിന്നും പുസ്തകം മാറ്റാൻ സമ്മതിക്കില്ല. എന്നും ഒരു മണിക്കൂർ ക്ലാസ്. സ്വന്തമായുള്ള പഠിത്തം വേറെ. എഴുത്താശാന്റെ മകളായി പിറന്നിട്ടും, ആലപ്പുഴ ചേപ്പാട് സ്വദേശി കാർത്യാനി അമ്മക്ക് പഠിക്കാൻ അവസരം ലഭിച്ചിരുന്നില്ല. നാലാം തരം പരീക്ഷയാണു അടുത്ത ലക്ഷ്യം. പിന്നെ കമ്പ്യൂട്ടർ പഠനവും. പരീക്ഷക്ക് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തു. പാഠ പുസ്തകങ്ങൾ വന്നാൽ ഉടൻ തന്നെ പഠനം തുടങ്ങും. ആയുസ്സും ആരോഗ്യവും അനുവദിച്ചാൽ പത്താം തരം കടക്കണമെന്നാണ് അമ്മൂമ്മയുടെ ആഗ്രഹം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Manju warrier meets karthayayni amma on diwali day

Next Story
രണ്ടാമൂഴം സിനിമയാക്കരുതെന്ന്; എംടിയുടെ ഹര്‍ജി കോടതി 13ന് പരിഗണിക്കുംMT Vasudevan Nair Mohanal Randamoozham Shrikumar Menon
The moderation of comments is automated and not cleared manually by malayalam.indianexpress.com