ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷി ദിലീപിന് വലിയൊരു ആരാധകകൂട്ടം തന്നെയുണ്ട്. സിനിമയിൽ ഇല്ലെങ്കിലും താരദമ്പതികളുടെ മകളെന്ന നിലയിൽ മീനാക്ഷി സോഷ്യൽ ലോകത്തെ മിന്നും താരമാണ്. ദിലീപിന്റെ അടുത്ത സുഹൃത്ത് നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയ മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്നത്.
Read More: കാവ്യയ്ക്കായി കാത്തുനിന്ന് ദിലീപ്, സൽവാറിൽ തിളങ്ങി മീനാക്ഷി; വീഡിയോ
ദിലീപും കാവ്യയും വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയെങ്കിലും ഏറെ തിളങ്ങിയത് മീനാക്ഷി ആയിരുന്നു. മീനാക്ഷിയുടെ പുതിയൊരു ഡാൻസ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത്. ആയിഷയുടെ വിവാഹത്തിനു മുൻപായി നടന്ന സംഗീത രാവിൽ നടി നമിത പ്രമോദിനും മറ്റു കൂട്ടുകാർക്കുമൊപ്പം തകർപ്പൻ ഡാൻസുമായി വേദിയിൽ നിറഞ്ഞാടിയ മീനാക്ഷിയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ആദ്യം നമിതയ്ക്കും കൂട്ടർക്കുമൊപ്പമാണ് മീനാക്ഷി നൃത്തം അവതരിപ്പിച്ചത്. പിന്നീട് വധുവിനും സുഹൃത്തുകൾക്കുമൊപ്പവും നൃത്തം ചെയ്തു. വളരെ മനോഹരമായിട്ടാണ് മീനാക്ഷി ഡാൻസ് കളിച്ചത്. മകളുടെ ഡാൻസ് കാണാനായി ദിലീപും കാവ്യയും മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു.
അമ്മ മഞ്ജുവിനെ പോലെയാണ് മകളുമെന്നാണ് മീനാക്ഷിയുടെ ഡാൻസ് കണ്ട ആരാധകർ പറയുന്നത്. മഞ്ജുവിന് നൃത്തത്തിനോടുളള താൽപര്യം മകൾക്കും കിട്ടിയിട്ടുണ്ടെന്ന് കമന്റുകളുണ്ട്. അച്ഛനും അമ്മയും സിനിമാ താരങ്ങളാണെങ്കിലും മീനാക്ഷിക്ക് അഭിനയത്തിനോട് താൽപര്യമില്ല. ചെന്നൈയിൽ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി ഡോക്ടർ ആകാനുളള ഒരുക്കത്തിലാണ്.
View this post on Instagram
View this post on Instagram
View this post on Instagram
Read More: ആയിഷ വിവാഹപ്പന്തലിൽ; അതിഥികളായി ദിലീപും കാവ്യയും മീനാക്ഷിയും: ചിത്രങ്ങൾ
ആയിഷായുടെ അടുത്ത സുഹൃത്തുക്കളാണ് മീനാക്ഷിയും നമിത പ്രമോദും. വിവാഹ ആഘോഷങ്ങളിൽ നമിതയ്ക്കൊപ്പമായിരുന്നു മീനാക്ഷി കൂടുതൽ സമയവും. വളരെ നാളുകൾക്കുശേഷം കൂട്ടുകാർക്കൊപ്പം ഒന്നിച്ച് സമയം ചെലവിടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു മീനാക്ഷി.