ഏറെ ആരാധകരുള്ള താരമാണ് മഞ്ജു വാരിയർ. ലേഡി സൂപ്പർസ്റ്റാർ എന്നാണ് മഞ്ജുവിനുള്ള വിശേഷണം. ആ വിശേഷണം വെറുതേയല്ല എന്ന് വ്യക്‌തമാക്കുന്നതാണ് തമിഴ്‌നാട് മഞ്ജുവിനു നൽകിയ വരവേൽപ്പ്. ബിഹെെൻഡ്‌വുഡ്‌സ് അവാർഡ് നിശയിലാണ് മഞ്ജു വാരിയർ എല്ലാവരെയും ഞെട്ടിച്ചത്. മഞ്ജുവിനു വേണ്ടി കയ്യടിക്കുകയും ആർപ്പുവിളിക്കുകയും ചെയ്യുന്ന പെൺപ്പടയെ വീഡിയോയിൽ കാണാം.

കറുത്ത ഗൗൺ ധരിച്ചാണ് മഞ്ജു വാരിയർ അവാർഡ് നിശയിലേക്ക് എത്തിയത്. റെഡ് കാർപ്പറ്റിൽ വന്നിറങ്ങിയപ്പോൾ മുതൽ മഞ്ജു എല്ലാവരെയും ഞെട്ടിച്ചു. കറുത്ത ഗൗണില്‍ അത്ര സുന്ദരിയായിരുന്നു മലയാളികളുടെ പ്രിയനടി. ധനുഷ് നായകനായെത്തിയ അസുരൻ എന്ന സിനിമയിൽ നായികവേഷം ചെയ്‌തത് മഞ്ജുവാണ്. അസുരനിലെ പ്രകടനത്തിലുള്ള അവാർഡ് വാങ്ങാനാണ് മഞ്ജു ബിഹെെൻ‌വുഡ്‌സ് അവാർഡ് നിശയിലേക്ക് എത്തിയത്.

മാസ് എൻട്രിയായിരുന്നു മഞ്ജുവിന്റേത്. റെഡ് കാർപ്പെറ്റിലൂടെ ആരാധകർക്ക് നേരെ കെെക്കൂപ്പി, ചിരിച്ചുകൊണ്ടാണ് മഞ്ജു നടന്നുവരുന്നത്. പുരസ്‌കാര നിശയിൽ പങ്കെടുത്തിരുന്ന മലയാളി സ്ത്രീകളടക്കം വലിയൊരു വിഭാഗം മഞ്ജുവിനായി ആർപ്പുവിളിച്ചു.

നടന്‍ പാർഥിപൻ അവതാരകനായ ചടങ്ങിൽ ധനുഷ്, ജയം രവി, അരുൺ വിജയ്, വെട്രിമാരൻ, നാദിയ മൊയ്‌തു തുടങ്ങി നിരവധിപേർ സന്നിഹിതരായിരുന്നു. മഞ്ജുവിന്റെ മാസ് എൻട്രി ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook