മാസ്ക് മുഖ്യം ബിഗിലേ; മഞ്ജുവിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഒരു പരസ്യചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ളതാണ് ചിത്രങ്ങൾ

Manju Warrier, Manju Warrier photos

മലയാളത്തിലെ പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് മഞ്ജുവാര്യർ. 14 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഹൗ ഓൾഡ് ആർ യൂ’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യർ ശ്രദ്ധേയമായ ചിത്രങ്ങളിലുടെ പ്രേക്ഷകരുടെ മനസ്സിലും ലേഡീ സൂപ്പർസ്റ്റാർ എന്ന സ്ഥാനം നേടിയെടുത്തിരിക്കുകയാണ്. ഒരുപിടി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

കോവിഡ് കാലത്ത് സമൂഹമാധ്യമങ്ങളിലൊന്നും അത്ര സജീവമല്ല മഞ്ജു. എന്നാൽ പരസ്യചിത്രങ്ങളും മറ്റുമായി തിരക്കിലാണ് താരം. ഒരു പരസ്യചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള മഞ്ജുവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ആഘോഷിക്കുന്നത്. മാസ്ക് അണിഞ്ഞുള്ളതാണ് ചിത്രങ്ങൾ.

രഞ്ജിത് കമല ശങ്കറും സലീൽ വിയും ചേർന്ന് സംവിധാനം ചെയ്യുന്ന ‘ചതുർമുഖം’, മധു വാര്യർ സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’, മമ്മൂട്ടി നായകനാവുന്ന ‘പ്രീസ്റ്റ്’, സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ‘കയറ്റം’ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.

അഭിനയത്തിന്റെ തിരക്കിനിടയിലും നൃത്തത്തെ നെഞ്ചോട് ചേർത്തുപിടിക്കുന്ന മഞ്ജു വാര്യ‍‍‍ർ അടുത്തിടെ സൂര്യ ഫെസ്റ്റിവലിലും ചുവടുവെച്ചിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളകളിൽ ഒന്നായ സൂര്യ ഫെസ്റ്റിവൽ ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് നടന്നത്.

It's a privilege to perform at the Soorya Dance and Music Festival every year on October 9th. Soorya Festival is…

Posted by Manju Warrier on Thursday, October 8, 2020

43-ാമത് സൂര്യ ഫെസ്റ്റിവലിൽ കുച്ചിപ്പുടിയുമായാണ് മഞ്ജു അരങ്ങിലെത്തിയത്. ഇതിന്റെ വീഡിയോയും താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.

Read more: കോലോത്തെ തമ്പുരാട്ടിയാടോ പ്രൊഫസ്സറെ; ‘മണി ഹെയ്സ്റ്റ്’ ടീമിന് മഞ്ജു വാര്യരെ പരിചയപ്പെടുത്തി രമേഷ് പിഷാരടി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Manju warrier mask photos ad shoot

Next Story
സ്റ്റൈലിഷ് ലുക്കിൽ അനു ഇമ്മാനുവൽ; ചിത്രങ്ങൾanu emmanuel, anu emmanuel photos
The moderation of comments is automated and not cleared manually by malayalam.indianexpress.com