scorecardresearch

Latest News

സുഹൃത്തുക്കൾക്കൊപ്പമുള്ള വെറൈറ്റി സെൽഫികളുമായി മഞ്ജു; ചിത്രങ്ങൾ

കഴിഞ്ഞ ദിവസം തമിഴ് സൂപ്പർ താരം അജിത് നായകനാകുന്ന ചിത്രത്തിൽ മഞ്ജു നായികയാകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു

Manju Warrier, Manju Warrier latest

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ നടിയാണ് മഞ്ജു വാര്യർ. നീണ്ട വർഷങ്ങൾക്കുശേഷം മഞ്ജു വെള്ളിത്തിരയിലേക്ക് മടങ്ങി എത്തിയപ്പോൾ ഹൃദയം നിറഞ്ഞ സ്വീകരമാണ് താരത്തിന് ആരാധകർ നൽകിയത്. മടങ്ങിവരവിൽ രൂപത്തിലും ലുക്കിലും മാറിയ മഞ്ജുവിനെയാണ് ആരാധകർ പിന്നെ കണ്ടത്. ഇപ്പോഴിതാ, സുഹൃത്തുക്കൾക്കൊപ്പമുള്ള വെറൈറ്റി സെൽഫികൾ പങ്കുവച്ചിരിക്കുകയാണ് മഞ്ജു.

വിവിധ ഭാവങ്ങളിൽ പോസ് ചെയ്താണ് ചിത്രങ്ങൾ ഫോണിൽ എടുത്ത സെൽഫികളും മിറർ സെൽഫികളുമാണ് പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. നല്ല സമയത്ത് ക്രേസി ആയ സുഹൃത്തുക്കൾക്കൊപ്പം ചേർന്നാൽ അത് മനോഹരമായ ഓർമ്മകളാകും എന്നാണ് മഞ്ജു ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം തമിഴ് സൂപ്പർ താരം അജിത് നായകനാകുന്ന ചിത്രത്തിൽ മഞ്ജു നായികയാകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കമന്റ് ബോക്സിലും ഇതേ ചോദ്യങ്ങൾ ആവർത്തിക്കുകയാണ്. ആകെ 16ൽ അഭിനയിക്കുന്നുണ്ടോ എന്നാണ് കൂടുതൽ ആരാധകരും ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എന്തായാലും ഇതുവരെ ഉണ്ടായിട്ടില്ല. തമിഴിൽ ധനുഷ് നായകനായ അസുരനിൽ മഞ്ജു അഭിനയിച്ചിരുന്നു.അതിൽ മഞ്ജു അവതരിപ്പിച്ച പച്ചയമ്മാള്‍ എന്ന കഥാപത്രത്തിന് ഏറെ പ്രശംസ ലഭിച്ചിരുന്നു.

സഹോദരൻ മധു വാര്യർ സംവിധാനം ചെയ്ത ‘ലളിതം സുന്ദരമാ’ണ് മഞ്ജുവിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സന്തോഷ് ശിവന്‍ സംവിധാനം നിര്‍വഹിക്കുന്ന ജാക്ക് ആന്‍ഡ് ജില്‍, മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന വെള്ളരി പട്ടണം എന്നിവയാണ് റിലീസിനായി കാത്തിരിക്കുന്ന ചിത്രങ്ങള്‍.

Also Read: മഞ്ജുവിനോട്‌ പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ട്, ശല്യപ്പെടുത്തിയിട്ടില്ല; സനൽകുമാർ ശശിധരൻ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Manju warrier latest photos instagram post

Best of Express