scorecardresearch

മമ്മൂട്ടിയെ പോലെ പ്രായം റിവേഴ്സ് ഗിയറിലാണോ? മഞ്ജുവിനോട് ആരാധകർ

കൂടുതൽ ചെറുപ്പമായ മഞ്ജുവിനെയാണ് ചിത്രങ്ങളിൽ കാണാനാവുക

കൂടുതൽ ചെറുപ്പമായ മഞ്ജുവിനെയാണ് ചിത്രങ്ങളിൽ കാണാനാവുക

author-image
Entertainment Desk
New Update
Manju Warrier, Manju Warrier photos, Manju Warrier latest photos, Manju Warrier latest movies, Manju Warrier childhood photos, മഞ്ജു വാര്യർ

മലയാളത്തിലെ പകരക്കാരില്ലാത്ത താരസാന്നിധ്യമാണ് മഞ്ജു വാര്യർ. 14 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം 'ഹൗ ഓൾഡ് ആർ യൂ' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ മഞ്ജുവാര്യർ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിലും 'ലേഡീ സൂപ്പർസ്റ്റാർ' എന്ന സ്ഥാനം നേടിയെടുത്തിരിക്കുകയാണ്. 

Advertisment

രണ്ടാം വരവിലെ മഞ്ജു രൂപഭാവങ്ങളിലും ഏറെ വ്യത്യസ്തയാണ്. സ്റ്റൈലിഷ് ലുക്കിലുള്ള മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം എപ്പോഴും ആരാധകർ കൗതുകത്തോടെയാണ് ഏറ്റെടുക്കുന്നത്. മഞ്ജു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

കൂടുതൽ ചെറുപ്പം തോന്നിക്കുന്ന ചിത്രത്തിന് രസകരമായ കമന്റുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. "മമ്മൂട്ടിയെ പോലെ ചേച്ചിയുടെയും പ്രായം റിവേഴ്സ് ഗിയറിലാണോ?" എന്നാണ് ആരാധകരുടെ ചോദ്യം.

Advertisment

അനുദിനമെന്ന പോൽ കൂടുതൽ ചെറുപ്പമായി കൊണ്ടിരിക്കുന്ന മഞ്ജുവിനെയാണ് സമീപകാലങ്ങളിലെ ചിത്രങ്ങളിലെല്ലാം കാണാൻ കഴിയുക. മഞ്ജുവിന്റെ പുതിയ ലുക്കിന് സോഷ്യൽ മീഡിയയിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഒരു പിടി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ പുരോഗമിക്കുന്നത്. മമ്മൂട്ടിയോടൊപ്പം മഞ്ജു ആദ്യമായി അഭിനയിക്കുന്ന 'ദി പ്രീസ്റ്റ്' ആണ് റിലീസ് കാത്തുകിടക്കുന്ന ചിത്രങ്ങളിൽ ഒന്ന്. പ്രിയദർശൻ- മോഹൻലാൽ ചിത്രം 'മരക്കാർ: അറബിക്കടലിന്റെ സിംഹം', സന്തോഷ് ശിവൻ ചിത്രം 'ജാക്ക് ആൻഡ് ജിൽ', കയറ്റം, ചതുർമുഖം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ എന്നിങ്ങനെ വരാനിരിക്കുന്ന എട്ടോളം ചിത്രങ്ങളിൽ മഞ്ജുവാണ് നായിക.

Read more: വർഷങ്ങൾക്കു ശേഷം തന്റെ സഹപാഠിയെ കണ്ട സന്തോഷത്തിൽ മഞ്ജു വാര്യർ

Manju Warrier

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: