‘ജാക്ക് ആൻഡ് ജിൽ’ എന്ന സന്തോഷ് ശിവൻ ചിത്രത്തിനു വേണ്ടി മഞ്ജു വാര്യർ പാടിയ ‘കിം കിം കിം’ എന്ന ഗാനം അടുത്തിടെയാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. പാട്ട് പുറത്ത് വന്ന് മണിക്കൂറുകൾക്കകം തന്നെ വൈറലായിരുന്നു.

ഇതിനു പുറകെ പാട്ടിന് അനുസരിച്ച് ചുവടുവെയ്ക്കുന്ന മഞ്ജുവിന്റെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. ഒരു ചലഞ്ചായായിരുന്നു തന്നെയാണ് മഞ്ജു വീഡിയോ പങ്കുവച്ചിരുന്നത്. പാട്ടിന് അനുസരിച്ച് ചുവടുവെച്ച് വീഡിയോ ഷെയർ ചെയ്യൂ, അൽപ്പം ഫൺ ആസ്വദിക്കൂ എന്നായിരുന്നു മഞ്ജു പറഞ്ഞത്. ഉടൻ തന്നെ ചാലഞ്ച് ആളുകൾ ഏറ്റെടുക്കുകയും #kimkimchallenge എന്ന ഹാഷ് ടാഗ് വൈറലാകുകയും ചെയ്തു.

ഇപ്പോഴിതാ കെനിയയിലെ കുറച്ചു കുട്ടികൾ ‘കിം കിം’ എന്ന പാട്ടിന് ചുവടുവയ്ക്കുന്നതിന്റെ വീഡിയോ ആണ് മഞ്ജു വാര്യർ പങ്കുവച്ചിരിക്കുന്നത്. കിം കിമ്മിന് കെനിയയിൽ നിന്നും സ്നേഹം ലഭിക്കുന്നു എന്നാണ് മഞ്ജു പറയുന്നത്.

Read More: കാന്താ കാതോർത്തു നിൽപ്പു ഞാൻ; ‘കിം കിം’ ഡാൻസുമായി മഞ്ജു വാര്യർ, വീഡിയോ

 

View this post on Instagram

 

A post shared by Manju Warrier (@manju.warrier)

മഞ്ജു വാരിയറും സൗബിൻ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വിവരണം നൽകുന്നത് പൃഥ്വിരാജ് ആണ്. നേരത്തെ അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘മഞ്ചാടിക്കുരു’ എന്ന ചിത്രത്തിനും വിവരണം നൽകിയിരുന്നത് പൃഥ്വിയായിരുന്നു. ചിത്രത്തിൽ അതിഥി വേഷത്തിലും പൃഥ്വി എത്തിയിരുന്നു.

നേരത്തേ ഓഗസ്റ്റ് സിനിമാസിന്റെ പാർട്‌ണർമാരായിരുന്നു പൃഥ്വിരാജും, സന്തോഷ് ശിവനും. ‘ദി ഗ്രേറ്റ് ഫാദർ’, ‘ഡാർവിന്റ് പരിണാമം’ തുടങ്ങിയ സിനിമകൾ ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ നിർമ്മിച്ചതാണ്. കാളിദാസ് ജയറാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജാക്ക് ആൻഡ് ജിൽ തമിഴിലും റിലീസ് ചെയ്യും.

Read More: സന്തോഷ് ശിവന്റെ ‘ജാക്ക് ആൻഡ് ജില്ലി’ൽ മഞ്ജുവിനൊപ്പം പൃഥ്വിരാജും

സന്തോഷ് ശിവൻ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവ്വഹിക്കുന്നത്. മഞ്ജു വാര്യർ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ എന്നിവരെ കൂടാതെ, നെടുമുടി വേണു, ഇന്ദ്രൻസ്, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. ഹരിപ്പാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. ലണ്ടനാണ് മറ്റൊരു ലൊക്കേഷന്‍.

ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന മുഴുനീള എന്റർടെയ്നറാണ് ‘ജാക്ക് ആൻഡ് ജിൽ’. സന്തോഷ് ശിവനും മഞ്ജു വാരിയറും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന നിലയിൽ ഏറെ പ്രതീക്ഷ നൽകുന്നുണ്ട് ചിത്രം.

വലിയ കാന്‍വാസിൽ ഒരുങ്ങുന്ന ചിത്രത്തിനു വേണ്ടി ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും സാങ്കേതിക വിദഗ്ധരും അണിനിരക്കുന്നുണ്ട്. ദുബായ് ആസ്ഥാനമായുള്ള ലെന്‍സ്‌മാന്‍ സ്റ്റുഡിയോയുടെ സഹകരണത്തോടെയാണ് ‘ജാക്ക് ആൻഡ് ജില്‍’ നിര്‍മ്മിക്കുന്നത്. ഗോപിസുന്ദർ ആണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്. മലയാളത്തിനു പുറമേ തമിഴിലും ചിത്രീകരിക്കുന്ന ദ്വിഭാഷ ചിത്രമായിരിക്കും ‘ജാക്ക് ആൻഡ് ജിൽ’. തമിഴ് പതിപ്പിൽ യോഗി ബാബുവും മുഖ്യ വേഷത്തിൽ എത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook