scorecardresearch

കാര്‍ത്യായനി അമ്മൂമ്മ നൂറാം വയസില്‍ നൂറില്‍ നൂറ് നേടട്ടെ; ആശംസകളുമായി മഞ്ജു വാര്യര്‍

സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നുവെന്നും മഞ്ജു പറഞ്ഞു

സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നുവെന്നും മഞ്ജു പറഞ്ഞു

author-image
WebDesk
New Update
Manju Warrier Kerala State Literacy Mission Karthyayani Ammoomma

Manju Warrier Kerala State Literacy Mission Karthyayani Ammoomma

പൂര്‍ണ്ണ സാക്ഷരത ലക്ഷ്യമിട്ടു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സാക്ഷരതാ മിഷന്‍ വഴി നടപ്പിലാക്കിയ അക്ഷരലക്ഷം പദ്ധതിയില്‍ നൂറില്‍ 98 മാര്‍ക്കോടെ ഉന്നത വിജയം കൈവരിച്ച 96കാരി കാര്‍ത്യായനി അമ്മയ്ക്ക് ആശംസകളുമായി സാക്ഷരതാ മിഷന്‍ ഗുഡ് വില്‍ അംബാസിഡര്‍ കൂടിയായ മഞ്ജു വാര്യര്‍. കാര്‍ത്യായനി അമ്മ എന്ന അമ്മൂമ്മയെക്കുറിച്ചുള്ള വാര്‍ത്ത ഏറെ ആഹ്ലാദത്തോടെയാണ് വായിച്ചതെന്ന് മഞ്ജു തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Advertisment

ഇനിയെന്താണ് ആഗ്രഹം എന്നു ചോദിച്ചപ്പോള്‍ 'കമ്പ്യൂട്ടറും ഇംഗ്ലീഷും പഠിക്കണം. നൂറാം വയസില്‍ പത്താംക്ലാസ് പരീക്ഷയില്‍ നൂറില്‍ നൂറും വാങ്ങണം' എന്ന കാര്‍ത്യായനി അമ്മൂമ്മയുടെ മറുപടി തന്നെ ഏറെ അതിശയിപ്പിച്ചുവെന്നും മഞ്ജു പറഞ്ഞു. പലരും വെറ്റിലയില്‍ നൂറ് തേച്ചിരിക്കുന്ന പ്രായത്തിലാണ് കാര്‍ത്യായനി അമ്മൂമ്മ ഇതു പറഞ്ഞതെന്നും, ഈ മിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നുവെന്നും പറഞ്ഞ മഞ്ജു കാര്‍ത്യായനി അമ്മൂമ്മയ്ക്ക് ആശംസകള്‍ നേരാനും മറന്നില്ല.

Read More: അക്ഷരലക്ഷം പരീക്ഷയിൽ ഒന്നാമത്; 96ാം വയസിൽ 98 മാർക്ക് വാങ്ങി കാർത്യായനി അമ്മ

സാക്ഷരതാ മിഷന്‍ നടത്തിയ പരീക്ഷ എഴുതിയവരില്‍ 42933 പേര്‍ വിജയിച്ചു. 99.008 ശതമാനമാണ് വിജയം. സംസ്ഥാന സാക്ഷരതാ മിഷന്‍ തയ്യാറാക്കിയ സാക്ഷരതാ പാഠാവലിയില്‍ നിന്നായിരുന്നു ചോദ്യങ്ങള്‍. നാല്‍പ്പത് മാര്‍ക്കിന്റേതായിരുന്നു എഴുത്തുപരീക്ഷ. 30 മാര്‍ക്കിന്റെ വായനാ പരീക്ഷയും 30 മാര്‍ക്കിന്റെ കണക്ക് പരീക്ഷയുമായിരുന്നു നടത്തിയത്.

Advertisment

കാര്‍ത്ത്യായനി അമ്മ എഴുത്തു പരീക്ഷയില്‍ 38 മാര്‍ക്കും വായനയില്‍ 30 മാര്‍ക്കും കണക്കില്‍ 30 മാര്‍ക്കും നേടിയാണ് വെന്നിക്കൊടി പാറിച്ചത്. നൂറാം വയസില്‍ പത്താംക്ലാസ് തുല്യത പരീക്ഷ പാസാവണമെന്നാണ് കാര്‍ത്ത്യായനി അമ്മയുടെ മോഹം. കാര്‍ത്ത്യായനി അമ്മയുടെ ഒപ്പമിരുന്ന് പരീക്ഷയെഴുതിയ ഹരിപ്പാട് സ്വദേശി രാമചന്ദ്രന്‍ പിള്ളയ്ക്ക് നൂറില്‍ 88 മാര്‍ക്ക് ലഭിച്ചു.

Read More: 'പത്താം ക്ലാസും കമ്പ്യൂട്ടറും പഠിക്കണം'; മുഖ്യമന്ത്രിയുടെ ഓഫീസില്‍ സന്തോഷം നിറച്ച് കാര്‍ത്ത്യായനി അമ്മ

കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവര്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ചായിരുന്നു സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചത്.

ഉന്നത മാര്‍ക്ക് നേടിയ കാര്‍ത്യായനി അമ്മയെ മുഖ്യമന്ത്രി പൊന്നാടയണിയിച്ചു. മന്ത്രി എ.കെ ബാലന്‍, കവയത്രി സുഗതകുമാരി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പൊന്നാടയണിയിച്ചത്.

കാര്‍ത്യായനി അമ്മയ്ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞതിങ്ങനെ.

"ഒന്നാം റാങ്കിന്റെ തിളക്കവുമായി ഹരിപ്പാടുള്ള കാര്‍ത്ത്യായനിഅമ്മ ഇന്ന് സെക്രട്ടറിയേറ്റില്‍ വന്നിരുന്നു. സാക്ഷരതാമിഷന്റെ സാക്ഷരതാ പരീക്ഷയില്‍ 98 മാര്‍ക്കുമായാണ് 96 വയസുള്ള കാര്‍ത്ത്യായനിഅമ്മ റാങ്ക് നേടിയത്. സംസ്ഥാനത്ത് കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് നടന്ന 'അക്ഷരലക്ഷം' പദ്ധതി ആദ്യഘട്ട പരീക്ഷയിൽ മൊത്തം 43,330 പേരാണ് പരീക്ഷയെഴുതിയത്.

കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കാര്‍ത്ത്യയാനി അമ്മക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി. പൊന്നാട അണിയിച്ചു. അവരുടെ ഇനിയുള്ള ലക്ഷ്യം പത്താംക്ലാസ് പാസാകലും കമ്പ്യൂട്ടർ പഠനവും. കാര്‍ത്ത്യായനി അമ്മക്കും മറ്റ് പഠിതാക്കള്‍ക്കും എല്ലാ ആശംസകളും നേരുന്നു".

Manju Warrier

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: