അണിയറയിൽ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ സന്തോഷ് ശിവൻ ഒരുക്കുന്ന ‘ജാക്ക് ആൻഡ് ജിൽ’. ‘ഉറുമി’യ്ക്കു ശേഷം സന്തോഷ് ശിവൻ ഒരുക്കുന്ന മലയാള ചിത്രമായ ‘ജാക്ക് ആൻഡ് ജില്ലി’ൽ മഞ്ജുവാര്യരും കാളിദാസ് ജയറാമുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഏഴു വർഷങ്ങൾക്കു ശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ഇത്.

ചിത്രത്തിൽ നിന്നുള്ള ഒരു സ്റ്റിൽ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. കാളിദാസ് ജയറാമാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. മോഡേൺ ഡ്രസ്സിൽ പ്രസന്നവതിയായ മഞ്ജുവാര്യരെയും കാളിദാസനെയുമാണ് ചിത്രത്തിൽ കാണാൻ സാധിക്കുക.

View this post on Instagram

#jackandjill

A post shared by Kalidas Jayaram (@kalidas_jayaram) on

Read more: വർഷങ്ങൾക്കു ശേഷം തന്റെ സഹപാഠിയെ കണ്ട സന്തോഷത്തിൽ മഞ്ജു വാര്യർ

സന്തോഷ് ശിവൻ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവ്വഹിക്കുന്നത്. മഞ്ജു വാര്യർ, കാളിദാസ് ജയറാം എന്നിവരെ കൂടാതെ സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, അജു വർഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. ഹരിപ്പാടാണ് ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. ലണ്ടനാണ് മറ്റൊരു ലൊക്കേഷന്‍.

ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന മുഴുനീള എന്റർടെയിനറാണ് ‘ജാക്ക് ആൻഡ് ജിൽ’. സന്തോഷ് ശിവനും മഞ്ജു വാര്യരും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന നിലയിൽ ഏറെ പ്രതീക്ഷ നൽകുന്നുണ്ട് ചിത്രം. മഞ്ജു വാര്യർക്കും കാളിദാസ് ജയറാമിനുമൊപ്പം ഏറെ ശ്രദ്ധേയമായ വേഷത്തിലാണ് സൗബിൻ ഷാഹിർ എത്തുന്നത് എന്നാണ് റിപ്പോർട്ട്.

വലിയ കാന്‍വാസിൽ ഒരുങ്ങുന്ന ചിത്രത്തിനു വേണ്ടി ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും സാങ്കേതിക വിദഗ്ധരും അണിനിരക്കുന്നുണ്ട്. ദുബായ് ആസ്ഥാനമായുള്ള ലെന്‍സ്‌മാന്‍ സ്റ്റുഡിയോയുടെ സഹകരണത്തോടെയാണ് ‘ജാക്ക് ആൻഡ് ജില്‍’ നിര്‍മ്മിക്കുന്നത്. ഗോപിസുന്ദർ ആണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്.മലയാളത്തിനു പുറമേ തമിഴിലും ചിത്രീകരിക്കുന്ന ദ്വിഭാഷ ചിത്രമായിരിക്കും ‘ജാക്ക് ആൻഡ് ജിൽ’ എന്നാണ് ലഭിക്കുന്ന സൂചന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook