/indian-express-malayalam/media/media_files/uploads/2022/09/manju-warrier-joins-ajith-kumar-for-a-bike-trip-in-ladakh-photos.jpg)
മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ മുന്‍നിരയിലുളള താരമാണ് മഞ്ജു വാര്യര്‍. സിനിമയില്‍ നിന്ന് വര്‍ഷങ്ങളോളം മഞ്ജു മാറി നിന്നപ്പോഴും ആസ്വാദകര്‍ അവരെ ഓര്‍ക്കാത്ത ദിനങ്ങള്‍ വളരെ ചുരുക്കമായിരിക്കും. മലയാളത്തിനു പുറമെ തമിഴ് സിനിമാ ലോകത്തും മഞ്ജു ഇപ്പോള്‍ സുപരിചിതയാണ്. ധനുഷിനൊപ്പം ചെയ്ത ' അസുരന്‍' എന്ന ചിത്രം മഞ്ജുവിന് ഏറെ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തിരുന്നു.
തമിഴ് സൂപ്പര്‍ താരം അജിത്ത് നായകനായി എത്തുന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ മഞ്ജു. 'എകെ 10' എന്നാണ് ചിത്രത്തിന് താത്കാലികമായി നല്‍കിയിരിക്കുന്ന പേര്. അജിത്തിനോടും മറ്റു സഹപ്രവര്‍ത്തകരോടും ഒന്നിച്ചുളള യാത്രാ ചിത്രങ്ങളാണ് ഇപ്പോള്‍ മഞ്ജു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
'സൂപ്പര്‍ സ്റ്റാര്‍ റൈഡറിന് എന്റെ നന്ദി അറിയിക്കുന്നു. കാറില്‍ ഒരുപാട് യാത്രകള്‍ ഞാന്‍ പോയിട്ടുണ്ട്. പക്ഷെ ഇത് ആദ്യമായാണ് ബൈക്കില്‍ പോകുന്നത്.' എന്ന അടിക്കുറിപ്പാണ് ചിത്രങ്ങള്‍ക്ക് നല്‍കിയിട്ടുളളത്. നടിമാരായ ശിവദ, ധന്യ മേരി വര്‍ഗിസ് എന്നിവരും ചിത്രത്തിനു താഴെ സന്തോഷം അറിയിച്ചിട്ടുണ്ട്.
എച്ച് വിനോദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം വലിയ പ്രതീക്ഷകള്‍ നല്‍കുന്ന ഒന്നാണ്. 'പടവെട്ട്' ആണ് മഞ്ജുവിന്റെ മലയാളത്തിന്‍ പുറത്തിറങ്ങാനുളള ഏറ്റവും പുതിയ ചിത്രം. ലിജു കൃഷ്ണയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നിവിന്‍ പോളി, ഷൈന്‍, അതിഥി ബാലന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Read Here: പാലക്കാട് ക്ഷേത്രസന്ദർശനം നടത്തി അജിത്; ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us