scorecardresearch

അന്ന് സച്ചിൻ ടെണ്ടുൽക്കർ, ഇന്ന് മഞ്ജു വാര്യർ; കേന്ദ്രസർക്കാറിന്റെ പ്രത്യേക അംഗീകാരം നേടി മഞ്ജു

കേന്ദ്ര ഫിനാൻസ് മന്ത്രാലയത്തിൽ നിന്നുമാണ് മഞ്ജുവിനെ തേടി അംഗീകാരം എത്തിയിരിക്കുന്നത്

അന്ന് സച്ചിൻ ടെണ്ടുൽക്കർ, ഇന്ന് മഞ്ജു വാര്യർ; കേന്ദ്രസർക്കാറിന്റെ പ്രത്യേക അംഗീകാരം നേടി മഞ്ജു

അതെന്താണ് ക്രിക്കറ്റ് താരത്തിനും സിനിമതാരത്തിനും ഒരുപോലെ ലഭിക്കുന്ന ഒരു പുരസ്കാരം എന്നല്ലേ? കേന്ദ്രസർക്കാറിന്റെ പ്രത്യേക അംഗീകാരം നേടിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരവും സൂപ്പർസ്റ്റാറുമായ മഞ്ജുവാര്യർ. കേന്ദ്ര ഫിനാൻസ് മന്ത്രാലയത്തിൽ നിന്നുമാണ് മഞ്ജുവിനെ തേടി അംഗീകാരം എത്തിയിരിക്കുന്നത്. കൃത്യമായി ടാക്സ് നൽകുന്നവർക്ക് കേന്ദ്ര ഗവൺമെന്റ് നൽകുന്ന സർട്ടിഫിക്കറ്റ് ആണ് മഞ്ജുവിന് ലഭിച്ചത്.

സച്ചിൻ ടെണ്ടുൽക്കർ ഉൾപെടുന്ന പ്രമുഖ താരങ്ങൾക്ക് ഈ അംഗീകാരം മുൻപ് ലഭിച്ചിട്ടുള്ളതാണ്. നാടിന് വേണ്ടി കൃത്യമായി ടാക്സ് നൽകുന്നത് വഴി വലിയൊരു മാതൃക തന്നെയാണ് മഞ്ജു കാണിച്ചിരിക്കുന്നെന്ന് കേന്ദ്ര ഫിനാൻസ് മന്ത്രാലയം.

തല അജിത്തിന്റെ പുതിയ ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മഞ്ജു ഇപ്പോൾ. വമ്പൻ പ്രോജക്ടുകൾ ആണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

Read more: കണ്ണെഴുതി പൊട്ടും തൊട്ട്; പുത്തൻ ചിത്രങ്ങളുമായി മഞ്ജു വാര്യർ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Manju warrier got recognition from the finance ministry