scorecardresearch

അഭിമുഖത്തിനിടെ സ്വന്തം നാട്ടുകാരനെ കണ്ട മഞ്ജുവിന്റെ തഗ് ഡയലോഗ്; വീഡിയോ

അഭിമുഖത്തിനിടെ ഫ്രെയിമിലേക്ക് കയറി വന്ന സ്വന്തം നാട്ടുകാരനെ കണ്ടപ്പോഴുള്ള മഞ്ജുവിന്റെ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്

Manju Warrier, Manju Warrier thug dialogue, Manju Warrier funny interview, Chathurmukham review, മഞ്ജുവാര്യർ, Chathurmukham, ചതുർമുഖം, iemalayalam, ഐഇ മലയാളം

‘ചതുർമുഖം’ എന്ന തന്റെ പുതിയ ചിത്രം തിയേറ്ററിൽ എത്തിയ സന്തോഷത്തിലാണ് മഞ്ജു വാര്യർ. മലയാളത്തിലെ ആദ്യത്തെ ടെക്നോ-ഹൊറർ ചലച്ചിത്രമെന്നു വിശേഷിപ്പപ്പെടുന്ന ചിത്രം മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.

‘ചതുർമുഖം’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മഞ്ജു നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അഭിമുഖത്തിനിടെ സ്വന്തം നാട്ടുകാരനെ കണ്ടപ്പോഴുള്ള മഞ്ജുവിന്റെ പ്രതികരണവും രസകരമായ ഡയലോഗുമാണ് ശ്രദ്ധ കവരുന്നത്.

അവതാരകന്റെ ചോദ്യത്തിന് മഞ്ജു വാര്യർ മറുപടി നൽകുന്നതിനിടയിലാണ് ഫ്രെയിമിലേക്ക് ക്യാമറയും സ്റ്റാൻഡുമായി ഒരാൾ കയറിവന്നത്. അഭിമുഖം അലങ്കോലപ്പെട്ടതിനെ തുടർന്ന് അവതാരകൻ തിരിഞ്ഞ് ബ്രിഗേഷ് എന്നു വിളിച്ച് ഫ്രെയിമിൽ നിന്നും മാറാൻ ആവശ്യപ്പെട്ടു. ബ്രിഗേഷ് എന്നാണോ പേരെന്ന് മഞ്ജു കൗതുകത്തോടെ ചോദിച്ചു. “അതെ, ഒരു വല്ലാത്ത പേരാണെന്ന്,” അവതാരകനും ഉത്തരമേകുന്നു. തൃശ്ശൂർ കാഞ്ഞാണിക്കാരനാണ് താനെന്ന് ബ്രിഗേഷ് സ്വയം പരിചയപ്പെടുത്തിയപ്പോൾ “അപ്പോൾ കുഴപ്പമില്ല,” എന്നാണ് ചിരിയോടെ മഞ്ജു മറുപടി നൽകിയത്.

Read more: കൊച്ചി നഗരത്തിലൂടെ ബൈക്കിൽ കറങ്ങി മഞ്ജു വാര്യർ; വീഡിയോ

മഞ്ജു വാര്യർ, സണ്ണി വെയ്ൻ എന്നിവരെ കൂടാതെ, അലൻസിയർ, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവൻ പ്രജോദ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. മഞ്ജു വാര്യർ പ്രൊഡക്ഷന്റെയും ജിസ് ടോംസ് മൂവീസിന്റെയും ബാനറിൽ പുറത്തിറങ്ങുന്ന ‘ചതുർമുഖം’ സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത് കമല ശങ്കറും, സലില്‍.വിയും ചേർന്നാണ്. ആമേൻ, നയൻ, കുരുതി എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ ആയ അഭിനന്ദൻ രാമാനുജം ആണ് ചതുർമുഖത്തിന്റെ ഛായഗ്രഹണം.

തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും സജീവമാണ് അഭിനന്ദൻ. ചിത്രസംയോജകൻ മനോജ്‌ ആമേൻ, ആക്ഷൻ ഹീറോ ബിജു എന്നിങ്ങനെ നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. പിസ, സി യു സൂൺ, സൂരരായി പോട്ര്, മാലിക് എന്നെ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറായ വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് ഏറെ പ്രത്യേകതകൾ ഉള്ള സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്.

Read more: Chathur Mukham Movie Review: മൊബൈല്‍ ഫോണ്‍ ചതുരത്തിന്‍റെ നിഗൂഢലോകങ്ങള്‍; ‘ചതുര്‍ മുഖം’ റിവ്യൂ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Manju warrier funny interview thug dialogue