കോഴിക്കോട്ടെ ഒരു സ്വകാര്യ പരിപാടിക്കെത്തിയ മലയാളിയുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യരുടെ അടുത്ത് എത്തിയ വൃദ്ധയായ ആരാധികയുടെ സ്നേഹം പങ്കുവെച്ച് താരം. അമ്മയെക്കാള്‍ പ്രായമുള്ള ഈ ആരാധികയുടെ സ്‌നേഹത്തോടെയുള്ള തലോടല്‍ മഞ്ജുവിന്റെ മനം കവരുകയായിരുന്നു.

ആരാധകര്‍ക്ക് നേരെ കൈ വീശുന്നതിനിടെ ആണ് മഞ്ജുവിന്റെ അടുത്തേക്ക് അവരെത്തിയത്. നേരെ വന്നു കെട്ടി പിടിച്ചു. അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒരിക്കല്‍ കൂടെ മഞ്ജുവിനെ ആലിംഗനം ചെയ്ത് അവര്‍ മടങ്ങുകയായിരുന്നു. ഇതു സംബന്ധിച്ച ‘മീഡിയാവണ്‍’ ചാനനൽ നൽകിയ വാര്‍ത്ത മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തു.


കടപ്പാട്:മീഡിയാവൺ

‘ആ സ്‌നേഹം നിറഞ്ഞ മുഖം എന്റെ മുന്നില്‍ നിന്ന് മറഞ്ഞപ്പോള്‍ എനിക്കെന്തൊക്കെയോ ചോദിക്കാനും ആ അമ്മക്ക് എന്തൊക്കെയോ പറയാനും ബാക്കി ഉണ്ടെന്നു തോന്നി . എവിടെയാണെങ്കിലും ആ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നെ താങ്ങി നിര്‍ത്തട്ടെ’ മഞ്ജു വാര്യർ ഫെയ്സ്ബുക്കിൽ കുറിച്ചു.

മഞ്ജു വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

കഴിഞ്ഞ ദിവസം കോഴിക്കോട് പങ്കെടുത്ത ചടങ്ങിൽ വച്ച് ഒരു ക്യാമറ പകർത്തി എടുത്ത നിമിഷം. ആ സ്നേഹം നിറഞ്ഞ മുഖം എന്റെ മുന്നിൽ നിന്ന് മറഞ്ഞപ്പോൾ എനിക്കെന്തൊക്കെയോ ചോദിക്കാനും ആ അമ്മക്ക് എന്തൊക്കെയോ പറയാനും ബാക്കി ഉണ്ടെന്നു തോന്നി . എവിടെയാണെങ്കിലും ആ സ്നേഹവും പ്രാർത്ഥനയും എന്നെ താങ്ങി നിർത്തട്ടെ.
ഇത് പകർത്തിയ മാധ്യമത്തിനും, ഈ ക്ലിപ്പിംഗ് എനിക്ക് അയച്ചു തന്ന സുഹൃത്തിനും നന്ദി.
എവിടെയാണെങ്കിലും ഈശ്വരൻ ആ അമ്മയ്ക്ക് ആരോഗ്യവും മനസ്സമാധാനവും നൽകട്ടെ…

എന്തായാലും മഞ്ജു വാര്യരെ ആലിംഗനം ചെയ്ത ആ അമ്മ ഗായികയും ആകാശവാണി ആർട്ടിസ്റ്റുമായിരുന്ന റാബിയ ബീഗം ആണെന്ന് സോഷ്യൽ മീഡിയ കണ്ടെത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ