scorecardresearch

'ശ്രീനിയേട്ടൻ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണ്, ഇല്ലാതാകുന്നത് ശരീരം മാത്രം': മഞ്ജു വാര്യർ

"കാലാതിവർത്തിയാകുക എന്നതാണ് ഒരു കലാകാരന് ഈ ഭൂമിയിൽ അവശേഷിപ്പിക്കാനാകുന്ന ഏറ്റവും മനോഹരമായ അടയാളം. എഴുത്തിലും അഭിനയത്തിലും സംവിധാനത്തിലും ശ്രീനിയേട്ടന് അത് സാധിച്ചു"

"കാലാതിവർത്തിയാകുക എന്നതാണ് ഒരു കലാകാരന് ഈ ഭൂമിയിൽ അവശേഷിപ്പിക്കാനാകുന്ന ഏറ്റവും മനോഹരമായ അടയാളം. എഴുത്തിലും അഭിനയത്തിലും സംവിധാനത്തിലും ശ്രീനിയേട്ടന് അത് സാധിച്ചു"

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sreenivasan Manju Warrier

ചിത്രം: ഫേസ്ബുക്ക്

എന്തുപറഞ്ഞാലും അവസാനം ഉച്ചത്തിലുള്ള ഒരു ചിരിയിൽ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടൻ ഇതാദ്യമായി തന്നെ കരയിപ്പിക്കുകയാണെന്ന് നടി മഞ്ജു വാര്യർ. ഇല്ലാതാകുന്നത് ഒരു ശരീരം മാത്രമാണെന്നും ആ പേര് ഇനിയും പല കാലം പലതരത്തിൽ ഇവിടെ ജീവിക്കും എന്നും ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ട് മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ കുറിച്ചു

Advertisment

"കാലാതിവർത്തിയാകുക എന്നതാണ് ഒരു കലാകാരന് ഈ ഭൂമിയിൽ അവശേഷിപ്പിക്കാനാകുന്ന ഏറ്റവും മനോഹരമായ അടയാളം. എഴുത്തിലും അഭിനയത്തിലും സംവിധാനത്തിലും ശ്രീനിയേട്ടന് അത് സാധിച്ചു. അങ്ങനെ, ഒരുതരത്തിൽ അല്ല പലതരത്തിലും തലത്തിലും അദ്ദേഹം കാലത്തെ അതിജീവിക്കുന്നു," എന്ന് മഞ്ജു വാര്യർ പറയുന്നു.

"വ്യക്തിപരമായ ഓർമകൾ ഒരുപാട്. എന്തുപറഞ്ഞാലും അവസാനം ഒരു ഉച്ചത്തിലുള്ള ചിരിയിൽ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടൻ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണ്. പക്ഷേ ഇല്ലാതാകുന്നത് ഒരു ശരീരം മാത്രമാണെന്നും ആ പേര് ഇനിയും പല കാലം പലതരത്തിൽ ഇവിടെ ജീവിക്കും എന്നും വിശ്വസിച്ചു കൊണ്ട് അന്ത്യാഞ്ജലി,' നേരുന്നതായി മഞ്ജു അനുശോചന സന്ദേശത്തിൽ കുറിച്ചു.

Also Read: ദാസനെയും വിജയനെയും പോലെ ഇണങ്ങിയും പിണങ്ങിയും സഞ്ചരിച്ചു; യാത്ര പറയാതെ ശ്രീനി മടങ്ങിയെന്ന് മോഹൻലാൽ

മലയാളിയുടെ ദൈനംദിന ജീവിതത്തിലെ വൈരുദ്ധ്യങ്ങളെയും കാപട്യങ്ങളെയും പരിഹാസത്തിന്റെ മൂർച്ചയുള്ള വാക്കുകളാൽ വെള്ളിത്തിരയിൽ വരച്ചിട്ട കലാകാരനാണ് ശ്രീനിവാസൻ. വെറുമൊരു നടൻ എന്നതിലുപരി മികച്ച തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ അദ്ദേഹം മലയാള സിനിമയിൽ അടയാളപ്പെടുത്തിയ മുദ്രകൾ സമാനതകളില്ലാത്തതാണ്. 48 വർഷത്തെ സിനിമാ ജീവിതം അവസാനിപ്പിച്ച് അദ്ദേഹം വിടവാങ്ങുമ്പോൾ, മലയാള സിനിമയിലെ ഒരു വലിയ അധ്യായത്തിനാണ് അന്ത്യമാകുന്നത്. 

Also Read: പകരം വെക്കാനില്ലാത്ത പ്രതിഭയ്ക്ക് പ്രണാമം, ആ തൂലികയും അഭിനയശൈലിയും എന്നും കൂടെയുണ്ടാകും: സുരേഷ് ഗോപി

ഇന്നു രാവിലെ 8.30 ഓടെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃപ്പൂണ്ണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് എറണാകുളം ടൗൺ ഹാളിൽ ശ്രീനിവാസന്റെ ഭൗതിക ശരീരം പൊതുദർശനത്തിനുവെക്കും. വൈകീട്ട് മൂന്നുവരെ പൊതുജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാം. സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും.

Read More: വീണ്ടെടുക്കാനാവാത്ത നഷ്ടം; ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികൾക്കുള്ള പാഠപുസ്തകമെന്ന് മുഖ്യമന്ത്രി

Manju Warrier Sreenivasan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: