വെള്ളിത്തിരയിലെ തിരക്കുക്കള്‍ക്കിടയില്‍ നിന്നും മഞ്ജു വാര്യര്‍ വീണ്ടും നൃത്ത രംഗത്തെത്തി. തിരുവനന്തപുരത്ത് നടക്കുന്ന സൂര്യ നൃത്ത സംഗീതോത്സവത്തിലാണ് താരം  ചുവടു വച്ചത്.

‘തിരുവനന്തപുരത്ത്‌ നടക്കുന്ന സൂര്യ ഫെസ്റ്റിവലിൽ ഈ വർഷവും പങ്കെടുക്കാൻ സാധിച്ചു. ലോകപ്രശസ്തരായ കലാകാരന്മാർ പങ്കെടുക്കുന്ന ആ വേദിയിൽ എല്ലാ വർഷവും ഒരു ദിനം എനിയ്ക്കായും മാറ്റിവയ്ക്കുന്ന സൂര്യ കൃഷ്ണമൂർത്തി സാറിനു നന്ദി.’ സദസ്സും മനസ്സും നിറഞ്ഞ നൃത്തത്തിന് ശേഷം മഞ്ജു പ്രതികരിച്ചു.

Manju Warrier at the Soorya Dance and Music Festival 2017

ചിത്രം കടപ്പാട് : ഫെയ്സ്ബുക്ക്

സൂര്യ നൃത്ത സംഗീതോത്സവത്തിന്‍റെ ഒന്‍പതാം ദിവസമായ ഇന്നലെ  കുച്ചുപ്പുടിയാണ് മഞ്ജു കാഴ്ച വച്ചത്. ഗീതാ പദ്മകുമാറാണ് മഞ്ജുവിന്റെ ഗുരു. ചെറുപ്പം മുതല്‍ തന്നെ നൃത്തം അഭ്യസിക്കുന്ന മഞ്ജു, സ്കൂള്‍ കാലഘട്ടത്തിലെ കലാതിലകമായിരുന്നു.

സിനിമാ പ്രവേശനത്തിനും അതിനു ശേഷം ഉണ്ടായ വിവാഹത്തിനും മധ്യേ നൃത്തം ഉപേക്ഷിച്ച മഞ്ജു സിനിമയിലേക്ക് വരുന്നതിനു മുന്നോടിയായി നൃത്തം പുനരാരംഭിച്ചിരുന്നു. ഗുരുവായൂരിലായിരുന്നു കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചു പറ്റിയ തിരിച്ചു വരവിലെ ആദ്യ നൃത്ത വേദി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook