scorecardresearch

തനി തമിഴ് പെൺകൊടി; വെട്രിമാരന്‍-ധനുഷ്-മഞ്ജു വാര്യര്‍ ചിത്രം അസുരന്റെ പോസ്റ്റർ

അസുരനിൽ ധനുഷ് ഇരട്ട വേഷത്തിലാണ് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ

അസുരനിൽ ധനുഷ് ഇരട്ട വേഷത്തിലാണ് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ

author-image
Entertainment Desk
New Update
Asuran Movie Review: ജാതീയത ജീവനും കൊണ്ടോടിക്കുമ്പോള്‍ തിരിച്ചടിക്കുന്ന അസുരന്‍

മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രം ‘അസുരനി’ല്‍ മഞ്ജുവും ധനുഷും ഒന്നിച്ചുള്ള ചിത്രത്തിന്റെ പുതിയ പോസ്റ്റർ എത്തി. ചിത്രത്തില്‍ ധനുഷിന്റെ ഫസ്റ്റ് ലുക്കും ഇന്നലെ പുറത്തിറങ്ങിയിരുന്നു. അസുരന്റെ ചിത്രീകരണം ഇന്ന് ആരംഭിക്കും. മലയാളേതര ഭാഷാ ചിത്രങ്ങളിലേക്കുള്ള മഞ്ജുവിന്റെ ആദ്യ ചുവടു വയ്പ്പാണ് ‘അസുരന്‍’

Advertisment

ധനുഷ് എന്ന നടന്റെ വലിയൊരു ആരാധികയാണ് താനെന്ന് മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യർ അടുത്തിടെ പറഞ്ഞിരുന്നു. ‘അസുരൻ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു മഞ്ജുവിന്റെ വാക്കുകൾ. “ധനുഷ് മുൻപു തന്നെ നല്ലൊരു സുഹൃത്തായിരുന്നു, ഇപ്പോൾ എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകനുമാണ്. ഞാൻ ധനുഷിന്റെ ഒരു വലിയ ഫാനാണ്,” മഞ്ജു വാര്യർ പറഞ്ഞു.

View this post on Instagram

#ASURAN #VETRIMAARAN #DHANUSH #KALAIPULISTHANU

A post shared by Manju Warrier (@manju.warrier) on

മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രമാണ് ‘അസുരൻ’. വെട്രിമാരൻ- ധനുഷ് ടീം വീണ്ടുമൊരുമിക്കുന്ന ‘അസുരനി’ലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും മഞ്ജു കൂട്ടിച്ചേർത്തു. “ഈ ചിത്രത്തിലെ എന്റെ കഥാപാത്രം നിങ്ങൾക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നു. ഇതുപോലൊരു പടത്തിലൂടെ വരാൻ പറ്റിയതിൽ ഏറെ സന്തോഷമുണ്ട്. സെറ്റിൽ എന്നെ കംഫർട്ടാക്കി വെച്ചതിൽ ധനുഷിനോടും വെട്രിമാരനോടും അണിയറപ്രവർത്തകരോടും നന്ദിയും സ്നേഹമുണ്ട്. എല്ലാവരും മലയാളം സിനിമയിലെന്ന പോലെ തന്നെ ഹോംലിയായ അന്തരീക്ഷം ഒരുക്കിതന്നു. ഇനിയും തമിഴ് പടത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ട്.”

Advertisment

‘അസുരനി’ൽ ഡബിള്‍ റോളില്‍ ആണ് ധനുഷ് എത്തുന്നത്‌ എന്നാണ് റിപ്പോർട്ടുകൾ. അച്ഛന്‍-മകന്‍ എന്നിങ്ങനെ വിവിധ പ്രായത്തിലുള്ള കഥാപാത്രമായാവും ധനുഷ് എത്തുക എന്ന് വെട്രിമാരൻ അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. രണ്ടു ലൂക്കിലും ഉള്ള ധനുഷിന്റെ ഫോട്ടോയും അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിട്ടുണ്ട്.

‘അസുരനി’ല്‍ മഞ്ജുവും ധനുഷും ഒന്നിച്ചുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മുന്‍പ് തന്നെ റിലീസ് ചെയ്തിരുന്നു. ‘വെക്കൈ’ എന്ന തമിഴ് നോവലിന്റെ സിനിമാ ആവിഷ്കാരമാണ് ‘അസുരൻ’ എന്നു റിപ്പോർട്ടുകളുണ്ട്. എന്നാൽ ചിത്രത്തിന്റെ കഥയെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ ഇതു വരെ വെളിപ്പെടുത്തിയിട്ടില്ല. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ് താനു ആണ് ചിത്രം നിർമ്മിക്കുന്നത്.

asuran, asuran first look, asuran dhanush, asuran vetrimaaran, asuran manju warrier, manju warrier tamil film, manju warrier dhanush film, manju warrier dhanush tamil movie, manju warrier tamil movie, മഞ്ജു വാര്യര്‍, മഞ്ജു വാര്യര്‍ തമിഴ് ചിത്രം, മഞ്ജു വാര്യര്‍ അസുരന്‍, മഞ്ജു വാര്യര്‍ ധനുഷ്, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ചിത്രത്തിന്റെ ഈണമൊരുക്കുന്നത് ജി വി പ്രകാശാണ്. ധനുഷിനും വെട്രിമാരനുമൊപ്പം നാലാമത്തെ തവണയാണ് ജി വി പ്രകാശ് അസോസിയേറ്റ് ചെയ്യുന്നത്. ധനുഷും വെട്രിമാരനും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും ‘അസുരനു’ണ്ട്. ഇരുവരും ഒന്നിച്ച ‘പൊല്ലാതവൻ’, ‘ആടുകളം’, ‘വിസാരണൈ’, ‘വടചെന്നൈ’ എന്നിവയെല്ലാം ബോക്സ് ഓഫീസിൽ വിജയം നേടുന്നതിനൊപ്പം തന്നെ നിരൂപക പ്രശംസയും നേടിയ ചിത്രങ്ങളായിരുന്നു.

Read More: ഞാൻ ധനുഷിന്റെ ഫാൻ: മഞ്ജു വാര്യർ

ഒന്നോ രണ്ടോ മലയാള സിനിമകളിൽ അഭിനയിച്ച് ശ്രദ്ധേയമാകുന്ന നടിമാർ വരെ തമിഴിലേക്കും തെലുങ്കിലേക്കും ബോളിവുഡ് ചിത്രങ്ങളിലേക്കുമൊക്കെ ചേക്കേറുമ്പോൾ മലയാള സിനിമയിൽ തന്നെ നിലയുറപ്പിച്ച അപൂർവ്വം അഭിനേത്രിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. ഇതരഭാഷാ സിനിമകളിലേക്കുള്ള മഞ്ജു വാര്യരുടെ പ്രവേശനം എപ്പോഴാണെന്ന ചോദ്യങ്ങൾ പല അഭിമുഖങ്ങളിലും നേരിടേണ്ടി വന്നപ്പോഴും അതിനുള്ള അവസരങ്ങൾ വരട്ടെയെന്നായിരുന്നു മഞ്ജുവിന്റെ മറുപടി.

അനുരാഗ് കശ്യപിനൊപ്പം മഞ്ജു സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്ത ചിത്രവും അമിതാഭ് ബച്ചൻ, പ്രഭു, ഐശ്വര്യ റായ്, നാഗാർജുന എന്നു തുടങ്ങി ഇതരഭാഷാ സിനിമകളിലെ താരങ്ങൾക്കൊപ്പം പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചുള്ള സൗഹൃദവുമെല്ലാം മഞ്ജു വാര്യർ ഇതരഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുന്നു എന്ന രീതിയിലുള്ള ചർച്ചകൾക്കു വഴിവെച്ചിട്ടുണ്ട്. ഒടുവിൽ നിരവധി ഊഹോപഹോങ്ങൾക്കു ശേഷം തന്റെ തമിഴ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് മഞ്ജു

Dhanush Manju Warrier

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: